Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയുക്രെയ്​ൻ സംഘർഷം:...

യുക്രെയ്​ൻ സംഘർഷം: കേന്ദ്രം കൂടുതൽ ജാഗ്രത കാണിക്കണം -സി.പി.എം

text_fields
bookmark_border
കൊച്ചി: റഷ്യ-യുക്രെയ്​ൻ സംഘർഷത്തെ തുടർന്ന് അവിടെ ഗുരുതര പ്രതിസന്ധി നേരിടുന്ന ഇന്ത്യക്കാരായ വിദ്യാർഥികളെ നാട്ടിൽ എത്തിക്കാൻ കേന്ദ്ര സർക്കാർ കൂടുതൽ ജാഗ്രതയോടെ ഇടപെടണമെന്ന്​ സി.പി.എം സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇതിന്​ യുക്രെയ്​ൻ അധികൃതരുമായും അയൽ രാജ്യങ്ങളിലെ സർക്കാറുകളുമായും അടിയന്തര ചർച്ച നടത്തണം. പലനഗരങ്ങളിലായി പഠനത്തിൽ ഏർപ്പെട്ട വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ, ബങ്കറുകളിൽ ഗത്യന്തരമില്ലാതെ അഭയം തേടിയിരിക്കുകയാണ്. പ്രാഥമിക ആവശ്യങ്ങൾക്ക് പോലും ബുദ്ധിമുട്ടുന്ന സാഹചര്യം നിലനിൽക്കുന്നു. ഇരുരാജ്യങ്ങളിലെയും സൈന്യം ഏറ്റുമുട്ടുന്നതിന്‍റെ ഭാഗമായി ഇവരുടെ ജീവൻ പോലും ഭീഷണി നേരിടുകയാണ്. കർണാടകയിൽ നിന്നുള്ള മെഡിക്കൽ വിദ്യാർഥി ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ദുഃഖകരമായ വാർത്ത ഉത്കണ്ഠയും ആശങ്കയും വർധിപ്പിക്കുന്നു. തുറന്ന ഏറ്റുമുട്ടൽ ആരംഭിക്കുന്നതിന് മുമ്പ്, ഇന്ത്യക്കാരെ രാജ്യത്ത്​ എത്തിക്കാൻ, കേന്ദ്ര സർക്കാർ ജാഗ്രത കാണിച്ചില്ലെന്ന പരാതി വ്യാപകമായുണ്ടെന്നും പ്രമേയം ചൂണ്ടിക്കാട്ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story