Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2022 5:40 AM IST Updated On
date_range 1 March 2022 5:40 AM ISTകൃഷിക്ക് സൗജന്യ വൈദ്യുതി: അപേക്ഷ നൽകണം
text_fieldsbookmark_border
മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് കൃഷിഭവൻ വഴി കാർഷിക ആവശ്യത്തിന് സൗജന്യ വൈദ്യുതി പദ്ധതി പ്രകാരം ആനുകൂല്യം ലഭിച്ച് കൊണ്ടിരിക്കുന്ന കർഷകർ പദ്ധതിയുടെ വ്യക്തിഗത ഗുണഭോക്താക്കളെ ചേർത്ത് അപേക്ഷ പുതുക്കി ഗ്രൂപ്പുകൾ രൂപവത്കരിച്ച് ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യുന്നതിന് സർക്കാർ നടപടി ക്രമങ്ങൾ നടപ്പാക്കുന്നു. അപേക്ഷ പുതുക്കി പുതിയ മാർഗം നിർദേശം അനുസരിച്ച് പ്രവർത്തിച്ചാൽ മാത്രമേ ഇനി മുതൽ സൗജന്യ വൈദ്യുതി ആനുകൂല്യം ലഭ്യമാവുകയുള്ളൂ. ഗുണഭോക്താക്കളുടെ പേര്, വിലാസം, കൺസ്യൂമർ നമ്പർ, പമ്പ് സെറ്റിന്‍റെ വിവരം, നിലവിലെ കൃഷിയുടെ വിവരങ്ങൾ, കരം തീർത്ത രസീതിന്‍റെ പകർപ്പ്, കൈവശാവകാശ സർട്ടിഫിക്കറ്റ്, കെ.എസ്.ഇ.ബിയിൽനിന്ന് ലഭിച്ച അവസാന ബിൽ, പാസ്പോർട്ട് സൈസ് ഫോട്ടോ, ബാങ്ക് പാസ്ബുക്കിന്‍റെ പകർപ്പ് എന്നിവ സഹിതം അപേക്ഷ ഫോറം പൂരിപ്പിച്ച് ഈ മാസം അഞ്ചിനകം കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫിസർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story