Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഭരണഘടനയെ...

ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഓരോ പൗരനും -ഡോ. സെബാസ്റ്റ്യൻ പോൾ

text_fields
bookmark_border
ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഓരോ പൗരനും -ഡോ. സെബാസ്റ്റ്യൻ പോൾ
cancel
ആലുവ: ഇന്ത്യയുടെ മതാതീത ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഓരോ പൗരനുമുണ്ടെന്ന് മുൻ എം.പി ഡോ. സെബാസ്റ്റ്യൻ പോൾ. ഇൻഫർമേഷൻ ആൻഡ്​ പബ്ലിക് റിലേഷൻസ് വകുപ്പ്, ആലുവ സെന്റ് സേവ്യേഴ്സ് കോളജ് മലയാളം വിഭാഗം, കെ.എം. അലിയാർ വായനശാല, മഹിള മണ്ഡലം വായനശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആലുവ സെന്റ് സേവ്യേഴ്സ് കോളജിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ ഭരണഘടനയെ ശ്രേഷ്ഠമാക്കുന്നത് അതിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന മൂല്യങ്ങളാണ്. ലോകത്തിലെ വിശിഷ്ടമായ ഏത് മതഗ്രന്ഥമെടുത്താലും അതിനെക്കാൾ ശ്രേഷ്ഠമായത് നമ്മുടെ ഭരണഘടനയിൽ പറയുന്നു. ഭരണഘടനയെ നമ്മൾ സംരക്ഷിച്ചാൽ ഭരണഘടന നമ്മളെ സംരക്ഷിക്കുമെന്നും സെബാസ്റ്റ്യൻ പോൾ അഭിപ്രായപ്പെട്ടു. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ചന്ദ്രഹാസൻ വടുതല, ജില്ല ഇൻഫർമേഷൻ ഓഫിസർ നിജാസ് ജ്യുവൽ, ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ, ആലുവ സെന്റ് സേവ്യേഴ്സ് കോളജ് പ്രിൻസിപ്പൽ സി. ശാലിനി, എ.പി. ഉദയകുമാർ, മഹിള മണ്ഡലം വായനശാല പ്രസിഡന്‍റും മുനിസിപ്പൽ കൗണ്‍സിലറുമായ ശ്രീലത വിനോദ് കുമാർ, മുസ്തഫ കമാൽ, എ.എ. രാജേഷ്, നികിത സേവ്യർ എന്നിവർ സംസാരിച്ചു. ക്യാപ്ഷൻ er yas3 prd ആലുവ സെന്റ് സേവ്യേഴ്സ് കോളജിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം പരിപാടി മുൻ എം.പി ഡോ. സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story