Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2022 5:39 AM IST Updated On
date_range 1 March 2022 5:39 AM ISTയുദ്ധഭൂമിയിൽ ഭീതിയോടെ എടനാട് സ്വദേശി
text_fieldsbookmark_border
കാലടി: യുക്രെയ്ൻ യുദ്ധഭൂമിയിൽ കുടുങ്ങി ശ്രീമൂലനഗരം പഞ്ചായത്തിലെ എടനാട് കല്ലയം ആത്തപ്പിള്ളി വീട്ടിൽ അനീഷ് ആന്‍റണി. താമസിക്കുന്ന സ്ഥലത്തിന് ചുറ്റും മിസൈൽ വർഷിക്കുന്നതും ബോംബ് പൊട്ടുന്നതുമൊക്കെ നേരിൽ കണ്ട് ഭീതിയോടെയാണ് കഴിയുന്നത് എന്ന് വീട്ടിലേക്ക് അയച്ച വിഡിയോയിൽ അനീഷ് പറയുന്നു. യുക്രെയ്നിലെ ബൂക്കോവിനിയൻ സ്റ്റേറ്റ് മെഡിക്കൽ സർവകലാശാലയിലെ നാലാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയാണ്. മോൾഡോവ അതിർത്തി തുറന്നിട്ടും എംബസിയുടെ ഉത്തരവാദിത്ത കുറവ് മൂലം തങ്ങൾക്ക് രക്ഷപ്പെടാൻ പറ്റിയിട്ടില്ലെന്ന് അനീഷ് പറയുന്നു. കേരളത്തിലെ വിവിധ ജില്ലകളിലെ ആറുപേർ താമസസ്ഥലത്തുണ്ടെന്നും ഒരു ദ്വീപിൽ ഒറ്റപ്പെട്ടതു പോലെയാണ് കഴിയുന്നതെന്നും പറയുന്നു. നാല് മണിക്കൂർ യാത്ര ചെയ്താൽ അതിർത്തിയിലെത്താം. കൈയിൽ കരുതിയിരുന്ന ഭക്ഷണവും വെള്ളവും തീർന്നു തുടങ്ങിയതായുള്ള ആശങ്കയും വിദ്യാർഥികൾ പങ്കുവെക്കുന്നു. ചിത്രം-- യുക്രെയ്ൻ യുദ്ധഭൂമിയിൽ കുടുങ്ങിയവർ മിസൈൽ വർഷത്തിൽനിന്ന് രക്ഷപ്പെടാൻ സുരക്ഷിത സ്ഥാനത്ത് കൂട്ടംകൂടിയിരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
