Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2022 5:36 AM IST Updated On
date_range 1 March 2022 5:36 AM ISTചേരാനല്ലൂര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി പ്രവര്‍ത്തനം തുടങ്ങി
text_fieldsbookmark_border
പെരുമ്പാവൂര്‍: കൂവപ്പടി ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ചേരാനല്ലൂര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി പ്രവർത്തനം തുടങ്ങി. 56.06 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചത്. നിലവില്‍ 2250 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിച്ച കെട്ടിടത്തില്‍ ഓഫിസ്, ഒ.പി റൂം, ഡോക്ടര്‍മാര്‍ക്കുള്ള പരിശോധന മുറി, നഴ്‌സ് മുറി, സ്‌റ്റോര്‍ റൂം, ഫാര്‍മസി, രോഗികളുടെ വിശ്രമസ്ഥലം, ശൗചാലയങ്ങള്‍ എന്നിവയാണുള്ളത്. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കൂവപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബേബി തോപ്പിലാന്‍, മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.ആര്‍. അനുരാധ, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോള്‍, ജില്ല പഞ്ചായത്ത് അംഗം മനോജ് മുത്തേടന്‍, റവ. ഫാ. ജോണ്‍സണ്‍ കക്കാട്ട്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ്, ബ്ലോക്ക് മെംബര്‍ അനു അബീഷ്, പഞ്ചായത്ത് അംഗങ്ങളായ സിന്ധു അരവിന്ദ്, പി.വി. സുനില്‍, രമ്യ വര്‍ഗീസ്, പ്രിന്‍സ് ആന്റണി, മായ കൃഷ്ണകുമാര്‍, സിനി എല്‍ദോ തുടങ്ങിയവര്‍ സംസാരിച്ചു. em pbvr 1 Eldhose Kunnapilly MLA ചേരാനല്ലൂര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
