Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിദ്യാർഥികൾക്ക് കുരുവി...

വിദ്യാർഥികൾക്ക് കുരുവി കൂടുകൾ നൽകി

text_fields
bookmark_border
വിദ്യാർഥികൾക്ക് കുരുവി കൂടുകൾ നൽകി
cancel
മട്ടാഞ്ചേരി: വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന കുരുവികളുടെ സംരക്ഷണം ലക്ഷ്യം വെച്ച് ജൈൻ ഫൗണ്ടേഷ‍ൻെറ നേതൃത്വത്തിൽ കുരുവികൾക്ക് കൂടൊരുക്കുന്നതിനായി വിദ്യാർഥികൾക്ക് സൗജന്യമായി കുരുവി മൺകുടുകൾ നൽകി. വിദ്യാർഥികളിൽ പറവ സ്നേഹം വളർത്തുന്നതിനായി അവരുടെ വീടുകളിൽ സ്ഥാപിക്കുന്നതിനായാണ് നൽകുന്നത്​. ഒപ്പം അന്തരീക്ഷ ചൂട് വർധിച്ചു കൊണ്ടിരിക്കുന്നതിനാൽ പറവകളുടെ ദാഹമകറ്റാൻ മൺകലങ്ങളും സൗജന്യമായി വിതരണം ചെയ്തു. തോപ്പുംപടി ഔവർ ലേഡീസ് കോൺവെന്‍റ്​ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസി ചക്കാലക്കൽ വിതരണോദ്ഘാടനം നിർവഹിച്ചു . ജൈൻ ഫൗണ്ടേഷൻ ഡയറക്ടർ മുകേഷ് ജൈൻ അധ്യക്ഷത വഹിച്ചു. കവിയത്രി സുൽഫത്ത് ബഷീർ, ഗുജറാത്തി എഴുത്തുകാരി പ്രതിമ ആഷർ എന്നിവർ പക്ഷികളെ കുറിച്ച് എഴുതിയ കവിതകൾ വിദ്യാർഥികൾക്കായി ചൊല്ലി കൊടുത്തു. കൗൺസിലർ ഷീബ ഡുറോം, എസ്​.ഐ സനൽകുമാർ, കൊച്ചി മുസ്​രിസ് ബിനാലേ കോഓഡിനേറ്റർ ബോണി തോമസ് , എം.എം.സലീം എന്നിവർ സംസാരിച്ചു. നൂറോളം വിദ്യാർഥികൾക്ക് കൂടുകളും കലങ്ങളും നൽകി. ചിത്രം. വിദ്യാർഥികൾക്ക് കുരുവി കൂടുകൾ നൽകുന്ന പദ്ധതി സിസ്റ്റർ ലിസി ചക്കാലക്കൽ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story