Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:46 AM IST Updated On
date_range 28 Feb 2022 5:46 AM ISTറേഷൻ വിതരണ തീയതി നീട്ടണം -റാക്കോ
text_fieldsbookmark_border
കൊച്ചി: നെറ്റ്വർക്ക് ദുർബലമായതിനാലും സെർവർ തകരാറായതിനാലും കഴിഞ്ഞ ഒരാഴ്ച റേഷൻ വിതരണം പൂർണമായും അവതാളത്തിലായ സാഹചര്യത്തിൽ ഫെബ്രുവരിയിലെ റേഷൻ വിതരണ തീയതി നീട്ടണമെന്ന് റെസിഡന്റ്സ് അസോസിയേഷൻ കോഓഡിനേഷൻ കൗൺസിൽ (റാക്കോ) സംസ്ഥാന കൗൺസിൽ യോഗം ആവശ്യപ്പെട്ടു. കോവിഡ് വാക്സിൻ രണ്ടാം ഡോസും ബൂസ്റ്റർ ഡോസും എടുക്കുന്നതിന് അസോസിയേഷൻവഴി ബോധവത്കരണ ക്ലാസും സംസ്ഥാന ആരോഗ്യവകുപ്പ് സഹകരണത്തോടുകൂടി വാക്സിനേഷൻ ക്യാമ്പുകളും നടത്തുന്നതിനും യോഗം തീരുമാനിച്ചു. റാക്കോ സംസ്ഥാന പ്രസിഡന്‍റ് പി.ആർ. പത്മനാഭൻ നായർ അധ്യക്ഷത വഹിച്ചു. ഓൺലൈൻ യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ്, ഭാരവാഹികളായ അയ്യൂബ് മേലേടത്ത്, കുമ്പളം രവി, കെ.എസ്. ദിലീപ്കുമാർ, ജോൺ തോമസ്, മൈക്കിൾ കടമാട്ട് ജോയി പ്ലാത്തോട്ടം, ജീന ചെറിയാൻ, ബീന റസാഖ്, സി.എസ്. പുഷ്പലത, ഗീത ബാലചന്ദ്രൻ, സോഫിയ ഷെറീഫ്, ഗഫൂർ ടി. മുഹമ്മദ് ഹാജി, ഷാജൻ ആന്‍റണി, ഏലൂർ ഗോപിനാഥ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story