Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:46 AM IST Updated On
date_range 28 Feb 2022 5:46 AM IST'കനിവ് ഇനി വീട്ടിലേക്ക്' മന്ത്രി രാജീവ് ഫ്ലാഗ്ഓഫ് ചെയ്തു
text_fieldsbookmark_border
കളമശ്ശേരി: വീടുകളിൽ കഴിയുന്ന കിടപ്പുരോഗികൾക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്ന 'കനിവ്' പാലിയേറ്റിവിൻെറ ആംബുലൻസ് ഫ്ലാഗ്ഓഫ് മന്ത്രി പി. രാജീവ് നിർവഹിച്ചു. കളമശ്ശേരി ഏരിയ പരിധിയിലേക്ക് ഒരു ആംബുലൻസ് കൂടി ലഭ്യമാക്കുമെന്നും മന്ത്രി രാജീവ് പറഞ്ഞു. കനിവ് പാലിയേറ്റിവ് കെയറിനുവേണ്ടി ഫാ. ആൻറണി നിർമിച്ച വെബ്സൈറ്റും സ്വിച്ഓൺ ചെയ്തു. ഉദ്ഘാടനശേഷം ഡോ. മാത്യൂസ് നമ്പേലിൻെറ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ നടത്തിയ കിടപ്പുരോഗി സന്ദർശനത്തിൽ മന്ത്രിയും പങ്കെടുത്തു. ബി.ടി.ആർ കവലയിൽ നടന്ന ചടങ്ങിൽ കനിവ് പ്രസിഡന്‍റ് കെ.ബി. വർഗീസ് അധ്യക്ഷത വഹിച്ചു. ഡോ. മാത്യൂസ് നമ്പേലിൽ, സി.പി.എം ജില്ല കമ്മിറ്റി അംഗം വി.എം. ശശി, ഏലൂർ നഗരസഭാധ്യക്ഷൻ എ.ഡി. സുജിൽ, കനിവ് കെയർ സെക്രട്ടറി പി.എം. മുജീബ് റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story