Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:45 AM IST Updated On
date_range 28 Feb 2022 5:45 AM ISTപുകയില ഉൽപന്നങ്ങളുമായി രണ്ട് അന്തർസംസ്ഥാനക്കാർ പിടിയിൽ
text_fieldsbookmark_border
ആലുവ: മൂവായിരത്തോളം പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളുമായി രണ്ട് അന്തർസംസ്ഥാനക്കാരെ അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശികളായ ഹിരലാൽ ജന (32), ശക്തികപൂർ (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇവരുടെ ബാങ്ക് കവലക്ക് സമീപമുള്ള കടയിൽ നടത്തിയ പരിശോധനയിലാണ് ഉൽപന്നങ്ങൾ കണ്ടെത്തിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് ഇവർ കൂട്ടമായി പാക്കറ്റുകൾ എത്തിക്കുന്നത്. അതിഥി തൊഴിലാളികൾക്കിടയിൽ പാക്കറ്റിന് അമ്പതു രൂപക്ക്വരെയാണ് വിൽപന നടത്തുന്നത്. ഇൻസ്പെക്ടർ എൽ. അനിൽകുമാർ, എസ്.ഐമാരായ അബ്ദുൽ റൗഫ്, ആനന്ദ്, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ കെ.ബി. സജീവ്, എൻ.എ. മുഹമ്മദ് അമീർ, മാഹിൻ ഷാ അബൂബക്കർ, എച്ച്.ഹാരിസ്, രജീഷ് എന്നിവർ ചേർന്നാണ് പുകയില ഉൽപന്നങ്ങൾ പിടികൂടിയത്. ക്യാപ്ഷൻ ea yas9 prathikal ശക്തികപൂർ, ഹിരലാൽ ജന
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
