Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:43 AM IST Updated On
date_range 28 Feb 2022 5:43 AM ISTഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ്; പ്രത്യേക അദാലത്തുകള്‍ നടത്തും
text_fieldsbookmark_border
മൂവാറ്റുപുഴ: ഭിന്നശേഷിക്കാര്‍ക്ക് ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ആരോഗ്യവകുപ്പ് പ്രത്യേക അദാലത്തുകള്‍ നടത്തും. വിദ്യാർഥികള്‍ അടക്കം നൂറുകണക്കിന് ആളുകള്‍ ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് ലഭിക്കാതായത് ചൂണ്ടിക്കാട്ടി മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. ജില്ല വികസന സമിതിയിൽ വിഷയം അവതരിപ്പിച്ചതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്. നിലവിലെ അപേക്ഷകര്‍ക്ക് അര്‍ഹമായ സര്‍ട്ടിഫിക്കറ്റുകള്‍ അടിയന്തരമായി വിതരണം ചെയ്യണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടിരുന്നു. ഇതിൻെറ ഭാഗമായാണ് അദാലത് (മെഡിക്കല്‍ ബോര്‍ഡുകള്‍)നടത്തുന്നത്. സര്‍ട്ടിഫിക്കറ്റിന് താമസം നേരിട്ടതോടെ വിദ്യാർഥികളുടെ തുടര്‍ പഠനങ്ങള്‍ക്കും ജോലികള്‍ക്കും തടസ്സമായി. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ അടക്കം മുടങ്ങിയ നിരവധി ആളുകള്‍ ബുദ്ധിമുട്ടിലായിരുന്നു. നേരത്തേ ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജിനും കത്ത് നല്‍കിയിരുന്നു. മാര്‍ച്ച് ഒമ്പത്, 10, 11 തീയതികളിലാണ് മൂവാറ്റുപുഴയില്‍ മെഡിക്കല്‍ ബോര്‍ഡുകള്‍ ചേരുക. ഈ മാസം 28 വരെയുള്ള അപേക്ഷകളിലാണ് തീരുമാനം എടുക്കുകയെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story