Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആലുവ ശിവരാത്രി:...

ആലുവ ശിവരാത്രി: സ്‌പെഷല്‍ സര്‍വിസുകളുമായി കൊച്ചി മെട്രോ

text_fields
bookmark_border
ശിവരാത്രി: സ്‌പെഷല്‍ സര്‍വിസുകളുമായി മെട്രോ കൊച്ചി: ശിവരാത്രി പ്രമാണിച്ച് കൊച്ചി മെട്രോ സ്‌പെഷല്‍ സര്‍വിസ് നടത്തും. മാര്‍ച്ച് ഒന്നിന് രാത്രിയും രണ്ടിന് പുലർച്ചയുമാണ് അധിക പ്രത്യേക സര്‍വിസുകള്‍. ചൊവ്വാഴ്ച പേട്ടയില്‍നിന്ന് രാത്രി 11 വരെ സര്‍വിസ് ഉണ്ടാകും. ബുധനാഴ്ച പുലർച്ച 4.30 ന് പേട്ടയിലേക്കുള്ള സര്‍വിസ് ആലുവ സ്​റ്റേഷനില്‍നിന്ന് ആരംഭിക്കും. പിന്നീട് 30 മിനിറ്റ് ഇടവിട്ട് ആലുവയില്‍നിന്ന് പേട്ടക്ക്​ ട്രെയിന്‍ സര്‍വിസ് ഉണ്ടാകും. ആലുവ മെട്രോ സ്​റ്റേഷന് സമീപത്തെ മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി ദിനത്തില്‍ എത്തുന്നവര്‍ക്ക് വന്നുപോകാനുള്ള സൗകര്യത്തിനാണ് പ്രത്യേക സര്‍വിസ് ഏര്‍പ്പെടുത്തുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story