Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:40 AM IST Updated On
date_range 28 Feb 2022 5:40 AM ISTസ്നേഹതീരം അൽഹുസ്ന ട്രസ്റ്റ് നിർമിച്ച വീടിെൻറ താക്കോൽ കൈമാറി
text_fieldsbookmark_border
സ്നേഹതീരം അൽഹുസ്ന ട്രസ്റ്റ് നിർമിച്ച വീടിൻെറ താക്കോൽ കൈമാറി പട്ടിമറ്റം: സ്നേഹതീരം അൽഹുസ്ന ചാരിറ്റബിൾ ട്രസ്റ്റിൻെറ നേതൃത്വത്തിൽ പട്ടിമറ്റം അഞ്ചാംമൈൽ പാലത്തിനു സമീപം നിർധന കുടുംബത്തിന് പണികഴിപ്പിച്ച ഭവനത്തിൻെറ താക്കോൽ ദാനം പി.വി. ശ്രീനിജിൻ എം.എൽ.എ നിർവഹിച്ചു. കുഴുപ്പിള്ളി കൊച്ചഹമ്മദ് ഹാജി സൗജന്യമായി നൽകിയ മൂന്നുസെന്‍റിലാണ് 17 ലക്ഷം രൂപ മുടക്കി ഇരുനില വീട് നിർമിച്ചുനൽകിയത്. ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡൻറ് ബാബു സെയ്താലി അധ്യക്ഷത വഹിച്ചു. കാട്ടാമ്പിള്ളി മുഹമ്മദ് മൗലവി പ്രഭാഷണം നടത്തി. സ്നേഹതീരം ട്രസ്റ്റ് ചെയർമാൻ കെ. നജീബ് മൗലവി, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.ആർ. അശോകൻ, വാർഡ് മെംബർ ടി.എ. ഇബ്രാഹിം, സ്നേഹതീരം ട്രസ്റ്റ് രക്ഷാധികാരി മുഹമ്മദ്കുഞ്ഞ്, പരീത് ഹാജി, സി.പി.എം ലോക്കൽ സെക്രട്ടറി പി.ടി. കുമാരൻ, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ. പരീത്പിള്ള, എസ്.ഡി.പി.ഐ പഞ്ചായത്ത് പ്രസിഡൻറ് സെയ്നുദ്ദീൻ പള്ളിക്കര തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
