Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൾസ് പോളിയോ ജില്ലതല...

പൾസ് പോളിയോ ജില്ലതല ഉദ്ഘാടനം

text_fields
bookmark_border
പൾസ് പോളിയോ  ജില്ലതല ഉദ്ഘാടനം
cancel
പിറവം: ദേശീയ പൾസ് പോളിയോ തുള്ളി മരുന്ന്​ വിതരണ പരിപാടിയുടെ ജില്ലതല ഉദ്ഘാടനം രാമമംഗലം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അനൂപ് ജേക്കബ് എം.എൽ.എ നിർവഹിച്ചു. ജില്ലയിൽ അഞ്ചുവയസ്സിനു താഴെയുള്ള 2,10,681 കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകുന്നത്. ഇതിനായി ജില്ലയിൽ രണ്ടായിരത്തോളം പൾസ് പോളിയോ ബൂത്തുകൾ തയാറാക്കിയിട്ടുണ്ട്. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് ഷാജു അധ്യക്ഷത വഹിച്ചു. രാമമംഗലം പഞ്ചായത്ത് പ്രസിഡന്‍റ്​ ഇ.പി. ജോർജ്, ജില്ല മെഡിക്കൽ പ്രോഗ്രാം മാനേജർ ഡോ. സജിത ജോൺ, ജിൻസൺ വി. പോൾ, വിജയകുമാരി, ലളിത വിജയൻ, കുഞ്ഞുമോൾ യേശുദാസ്, കുഞ്ഞുമോൻ ഫിലിപ്, ജിജോ ഏലിയാസ്, ഡോ. ശിവദാസ്, ഡോ. എസ്. ശ്രീദേവി, ഡോ. ജോബ് തുടങ്ങിയവർ പങ്കെടുത്തു. പടം: രാമമംഗലം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അനൂപ് ജേക്കബ് എം.എൽ.എ പൾസ് പോളിയോ തുള്ളിമരുന്ന്​ വിതരണം ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story