Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:37 AM IST Updated On
date_range 28 Feb 2022 5:37 AM ISTജനാഭിമുഖ കുര്‍ബാനക്കായി ദൈവജന റാലി നടത്തി
text_fieldsbookmark_border
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ജനാഭിമുഖ കുര്‍ബാന നിലനിര്‍ത്തുന്നതിന് ദൈവജന റാലിയുമായി അതിരൂപത വിശ്വാസികൾ. ജനാഭിമുഖ കുര്‍ബാന നിലനിര്‍ത്തുന്നതിന് നടപടികള്‍ എടുക്കുക, ഭൂമിയിടപാടിലെ ക്രമക്കേടുകള്‍ക്കുള്ള നീതിപൂര്‍വകമായ നഷ്ടപരിഹാരം എത്രയും വേഗം നടപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സെന്‍റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക അതിരൂപത ആസ്ഥാന പരിസരത്ത് റാലി സംഘടിപ്പിച്ചത്. സിറോ മലബാര്‍ സഭ സിനഡ് പിതാക്കന്മാരുടെ അവിവേകത്തിൻെറ അനന്തരഫലമായാണ് വിശ്വാസികള്‍ തെരുവില്‍ ഇറങ്ങേണ്ടി വന്നതെന്നും വിശ്വാസികളെ തമ്മിലടിപ്പിച്ച് രസിക്കുകയാണിവരെന്നും റാലിയുടെ സമാപനത്തിൽ ദൈവജന കൂട്ടായ്മ കൺവീനർ റിട്ട. ജസ്റ്റിസ് അഗസ്റ്റിന്‍ കണിയാമറ്റം പറഞ്ഞു. ഭൂമിയിടപാട് വഴി അതിരൂപതയെ കട്ടുമുടിപ്പിച്ചതിന് വത്തിക്കാന്‍തന്നെ കണ്ടെത്തിയ നഷ്ടപരിഹാരം എത്രയും വേഗം തീര്‍പ്പാക്കണമെന്ന് എറണാകുളം-അങ്കമാലി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി പി.പി. ജെരാര്‍ദ് ആവശ്യപ്പെട്ടു. ബിനു ജോണ്‍ മൂലന്‍, ജോമോന്‍ ചാത്തോത്ത്, ബോബി മലയിൽ, റിജു കാഞ്ഞുക്കാരൻ, മാർട്ടിൻ, ബിജു തോമസ് എന്നിവർ സംസാരിച്ചു. റാലിക്ക് തങ്കച്ചന്‍ പേരയില്‍, ബെന്നി വാഴപ്പിള്ളി, ജിജി തോമസ് പുതുശ്ശേരി, ആന്‍റണി കുഴുപ്പിള്ളി, ബിജോയ് മാത്യു, ഡൈമിസ് ആന്‍റണി, ജോഷി തച്ചപ്പിള്ളി, ടോമി തച്ചപ്പിള്ളി എന്നിവര്‍ നേതൃത്വം കൊടുത്തു. er janabhimukha kurbana ജനാഭിമുഖ കുര്‍ബാന നിലനിര്‍ത്തുന്നതിന് എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശ്വാസികൾ നടത്തിയ ദൈവജന റാലി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story