Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസമ്മേളനനഗറിൽ വീറുറ്റ...

സമ്മേളനനഗറിൽ വീറുറ്റ പോരാട്ടങ്ങളുടെ ജീവൻതുടിക്കും ശിൽപങ്ങൾ

text_fields
bookmark_border
കൊച്ചി: പുന്നപ്ര വയലാറിൽ അരങ്ങേറിയ വീറുറ്റ തൊഴിലാളി സമരത്തിന്‍റെ നേർകാഴ്ച ഒരുക്കി സി.പി.എം സംസ്ഥാന സമ്മേളനനഗറിലെ ചരിത്ര പ്രദർശനം. വാരിക്കുന്തവുമായി എതിരിടുന്ന തൊഴിലാളികളും തോക്കുമായി അടിച്ചമർത്തുന്ന പൊലീസും അണിനിരക്കുന്ന ജീവൻ തുടിക്കുന്ന ശിൽപങ്ങളാണ്​ ഒരുക്കിയത്​. ഞായറാഴ്ച വൈകീട്ട്​ തുറന്ന പ്രദർശനം കാണാൻ ജനത്തിരക്കുമേറി. പാലിയം സമരം, എ.കെ.ജി, മാര്‍ക്‌സ്-എംഗല്‍സ്-ലെനിന്‍ ശിൽപങ്ങളും നഗരിയിലുണ്ട്​. ശെല്‍വരാജാണ്​ പുന്നപ്ര-വയലാര്‍ ശിൽപം ഒരുക്കിയത്​. പ്രേമന്‍ കുഞ്ഞിമംഗലം എ.കെ.ജിയുടെയും ശ്യാം മാര്‍ക്‌സ്-എംഗല്‍സ്-ലെനിന്‍ എന്നിവരുടെയും ശിൽപങ്ങൾ തീർത്തു. ശ്രീനിവാസന്‍ അടാട്ടാണ്​ പാലിയം സമരശിൽപി. ശീലാല്‍, ബിനേഷ്, ഹരി, റിനേഷ് എന്നിവരും പ​ങ്കെടുത്ത്​ ആറുദിവസം കൊണ്ടാണ്​ ശിൽപങ്ങള്‍ തയാറാക്കിയത്. പോളിഫോം, മെറ്റല്‍പൊടി എന്നിവ ഉപയോഗിച്ചാണ് ജീവസ്സുറ്റ മാര്‍ക്‌സ്-എംഗല്‍സ് -ലെനിന്‍ ശിൽപം നിര്‍മിച്ചത്. ആനന്ദക്കുട്ടനാണ് പ്രദര്‍ശനം സംവിധാനം ചെയ്തത്. പത്തനാട് ദേവസ്വം ബോര്‍ഡ് ഹൈസ്‌കൂള്‍ അധ്യാപിക ഡോ. രേണു പ്രദര്‍ശന വിഷയങ്ങളുടെ ഗവേഷണവും രചനയും നിര്‍വഹിച്ചു. ചിത്രങ്ങൾ: അഷ്കർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story