Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2022 5:47 AM IST Updated On
date_range 27 Feb 2022 5:47 AM ISTസ്‌കോഡ ഡെക്കാൻ ബീറ്റ്‌സിന് തുടക്കം
text_fieldsbookmark_border
കൊച്ചി: രാജ്യത്തെ വളരുന്ന സംഗീത പ്രതിഭകള്‍ക്ക് സ്‌കോഡ ഓട്ടോ ഇന്ത്യ ഒരുക്കുന്ന സ്‌കോഡ ഡെക്കാന്‍ ബീറ്റ്‌സിന് തുടക്കമായി. അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള സംഗീതപ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മലയാളം, കന്നഡ, തമിഴ്, തെലുങ്ക് സംഗീതത്തിൻെറ ആസ്വാദനമികവ് കൂട്ടുന്ന സംഗീത കാമ്പയിന്‍ അവതരിപ്പിക്കുന്നത്. ടാലന്‍റ് ഹണ്ട്, ഓണ്‍റോഡ്, ഗാരേജ് സീരീസ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഘട്ടങ്ങളിലായി സംഘടിപ്പിക്കുന്ന സീരീസില്‍ നാലു സംസ്ഥാനങ്ങളില്‍നിന്നുള്ള 16 യുവപ്രതിഭകളെ അവതരിപ്പിക്കും. സിതാര കൃഷ്ണകുമാര്‍ (മലയാളം), ആന്‍ഡ്രിയ ജെര്‍മിയ (തമിഴ്), ഗീത മാധുരി (തെലുങ്ക്), രഘു ദീക്ഷിത് (കന്നഡ) തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംഗീതമേഖലയിലെ പ്രതിഭകള്‍ മാര്‍ഗനിര്‍ദേശം നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story