Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപഴങ്ങനാട് പുളിക്കൽകര ...

പഴങ്ങനാട് പുളിക്കൽകര പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷം

text_fields
bookmark_border
കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്തിലെ പഴങ്ങനാട് പുളിക്കല്‍ ഭാഗത്ത് കുടിവെള്ള ക്ഷാമം രൂക്ഷം. 15 ദിവസമായി ഇവിടെ ജല അതോറിറ്റിയുടെ പൈപ്പുകളില്‍ വെള്ളമെത്തുന്നില്ല. ഈ ഭാഗത്ത് പ്രധാനമായും ജനങ്ങള്‍ കുടിവെള്ളത്തിനും മറ്റും ആശ്രയിക്കുന്നത് പൈപ്പ്​ വെള്ളത്തെയാണ്. ചൂട് ശക്തമായതോടെ പരിസരത്തെ പല കിണറുകളും വറ്റി. കുളിക്കുന്നതിനും അലക്കുന്നതിനും മറ്റും പലരും ദൂരെയുള്ള ബന്ധുവീടുകളെയാണ് ആശ്രയിക്കുന്നത്. എത്രയുംവേഗം പൈപ്പ്‌ നന്നാക്കി കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story