Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2022 5:44 AM IST Updated On
date_range 27 Feb 2022 5:44 AM ISTറോഡിൽ കളഞ്ഞുകിട്ടിയ തുക യുവാവ് ഉടമക്ക് തിരിച്ചുനൽകി
text_fieldsbookmark_border
ചെങ്ങമനാട്: റോഡിൽ കളഞ്ഞുകിട്ടിയ തുക ഉടമസ്ഥക്ക് തിരിച്ച് നൽകി യുവാവ്. ചേർപ്പ് പടുവിങ്ങൽ വീട്ടിൽ ജസീറിനാണ് കാരക്കാട്ടുകുന്ന് കവലക്ക് സമീപം 20,000 രൂപ കളഞ്ഞുകിട്ടിയത്. ഉടമസ്ഥരെ കണ്ടെത്താൻ സ്വയം ശ്രമിച്ചെങ്കിലും ഫലം കാണാതെ വന്നതോടെ ജസീർ തുക ചെങ്ങമനാട് പൊലീസ് സ്റ്റേഷനിൽ ഏൽപിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങൾ വഴിയും ജനമൈത്രി പൊലീസ് വഴിയും മറ്റു ഗ്രൂപ്പുകൾ വഴിയും പൊലീസ് ഉടമയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. അന്വേഷണത്തിനൊടുവിൽ മേക്കാട് കാരക്കാട്ടുകുന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരി ലിഷയുടേതാണെന്ന് കണ്ടെത്തി. തുടർന്ന് ജസീറിനെ വിളിച്ചുവരുത്തി ചെങ്ങമനാട് എസ്.എച്ച്.ഒ എസ്.എം. പ്രദീപ്കുമാർ, എ.എസ്.ഐ ഇ.കെ. രാജേഷ് കുമാർ, എസ്.സി.പി.ഒ പി.എ. ജബ്ബാർ എന്നിവരുടെ സാന്നിധ്യത്തിൽ തുക ലിഷക്ക് കൈമാറുകയായിരുന്നു. EA ANKA 1 POLICE കളഞ്ഞുകിട്ടിയ തുക ചെങ്ങമനാട് പൊലീസിൻെറ സാന്നിധ്യത്തിൽ ജസീർ ലിഷക്ക് കൈമാറുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
