Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2022 5:44 AM IST Updated On
date_range 27 Feb 2022 5:44 AM ISTചൂർണി ഭവനപദ്ധതിക്ക് ഇന്ന് തുടക്കമാകും
text_fieldsbookmark_border
ചൂർണിക്കര: പഞ്ചായത്തിൻെറ സ്വപ്ന പദ്ധതിയായ ചൂർണി ഭവന നിർമാണത്തിന് ഞായറാഴ്ച തുടക്കമാകും. ഭവനരഹിതരും നിർധനരുമായവർക്ക് വീട് നിർമിച്ച് നൽകുന്നതാണ് പദ്ധതി. അശോകപുരം മനക്കപ്പടിയിൽ ടാലൻറ് സ്കൂളിന് സമീപം ജിമ്മി വർഗീസ് പെട്ട എന്ന വ്യക്തി പഞ്ചായത്തിന് സൗജന്യമായി നൽകിയ ഭൂമിയിലാണ് വീടുകൾ നിർമിക്കുന്നത്. സൻെറിന് അഞ്ചുലക്ഷം രൂപ വരെ മതിപ്പ് വിലയുള്ള 10 സെന്‍റ് സ്ഥലമാണ് നൽകിയത്. ഒമ്പതാം വാർഡ് അംഗം സി.പി. നൗഷാദിൻെറ അഭ്യർഥനയെത്തുടർന്നായിരുന്നു ഇത്. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഘട്ടം ഘട്ടമായി നാല് ഇരുനില വീടുകൾ നിർമിക്കാനാണ് ലക്ഷ്യം. രാവിലെ 10ന് അൻവർ സാദത്ത് എം.എൽ.എ തറക്കല്ലിടും. ജിമ്മി വർഗീസ് പെട്ടയെ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ് ആദരിക്കും. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അൻവർ അലി മുഖ്യാതിഥിയായിരിക്കും. പഞ്ചായത്ത് പ്രസിഡൻറ് രാജി സന്തോഷ് അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story