Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാക്ട വിദ്യാഭ്യാസ...

മാക്ട വിദ്യാഭ്യാസ ഗോൾഡ് മെഡൽ വിതരണം

text_fields
bookmark_border
കൊച്ചി: മലയാള ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സാംസ്‌കാരിക സംഘടനയായ മാക്ട എസ്.എസ്.എൽ.സിക്കും പ്ലസ് ടുവിനും കൂടുതൽ മാർക്ക് നേടുന്ന അംഗങ്ങളുടെ മക്കൾക്ക് നൽകിവരുന്ന ഗോൾഡ് മെഡലും കാഷ് അവാർഡും വിതരണംചെയ്തു. എറണാകുളം മാക്ട കോൺഫറൻസ് ഹാളിൽ സംവിധായകരായ ജോഷിയും സിബി മലയിലും വിതരണോദ്ഘാടനം നിർവഹിച്ചു. മാക്ട വൈസ് ചെയർമാൻ ബി. അശോക് അധ്യക്ഷത വഹിച്ചു. ട്രഷറർ എ.എസ്. ദിനേശ്, സംവിധായകൻ മാർത്താണ്ഡൻ, തിരക്കഥാകൃത്ത് വി.സി. അശോക് തുടങ്ങിയവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി സുന്ദർദാസ് സ്വാഗതവും ജോയന്‍റ്​ സെക്രട്ടറി പി.കെ. ബാബുരാജ് നന്ദിയും പറഞ്ഞു. 552 പേർക്ക് കോവിഡ് കൊച്ചി: ജില്ലയിൽ ശനിയാഴ്ച 552 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കംവഴി രോഗം സ്ഥിരീകരിച്ചവർ 499 പേരും ഉറവിടമറിയാത്തവർ 51 പേരുമാണ്. 1486 പേർ പുതുതായി രോഗമുക്തി നേടി. ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5570 ആണ്. 611 പേരെക്കൂടി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1805 പേരെ പട്ടികയിൽനിന്ന്​ ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 8450 ആണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story