Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2022 5:40 AM IST Updated On
date_range 27 Feb 2022 5:40 AM ISTഇരുവൃക്കയും തകരാറിലായ യുവാവ് ചികിത്സസഹായം തേടുന്നു
text_fieldsbookmark_border
കോതമംഗലം: ഇരു വൃക്കയും തകരാറിലായ നിർധന യുവാവ് ചികിത്സ സഹായം തേടുന്നു. നെല്ലിക്കുഴി പഞ്ചായത്ത് ഇളമ്പ്രയിൽ പുന്നക്കൽ ബാബുവിൻെറയും അമ്മിണി ബാബുവിൻെറയും മകൻ ബിൻസൺ ബാബു (32) ഇരുവൃക്കയും തകരാറിലായി ഒന്നര വർഷമായി ചികിത്സയിലാണ്. വൃക്ക മാറ്റിവെക്കലല്ലാതെ മറ്റു മാർഗങ്ങളില്ല. ബിൻസൻെറ മാതാപിതാക്കളും അസുഖബാധിതരാണ്. ചികിത്സചെലവിന് 40 ലക്ഷം രൂപ കണ്ടെത്തേണ്ടിവരും. ആന്‍റണി ജോൺ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എ.എം. ബഷീർ, പഞ്ചായത്ത് പ്രസിഡന്‍റ് പി.എം. മജിദ്, മാർത്തോമ ചെറിയപള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ തുടങ്ങിയവർ രക്ഷാധികാരികളായും വാർഡ് മെംബർ ബീന ബാലചന്ദ്രൻ ചെയർമാൻ, സത്താർ വട്ടക്കുടി കൺവീനർ സിജു തോമസ് ട്രഷററായും ചികിത്സസഹായ സമിതിയും രൂപവത്കരിച്ചിട്ടുണ്ട്. കേരള ഗ്രാമീണ ബാങ്ക് കോതമംഗലം ശാഖയിൽ ജോയന്‍റ് അക്കൗണ്ട് ആരംഭിച്ചു. ബിൻസൻ ചികിത്സ സഹായ സമിതി, അക്കൗണ്ട് നമ്പർ: 40547101063079, ഐ.എഫ്.സി കോഡ്: KLGB0040547.Google pay : 8921225040. ഫോൺ: 94975 00776 (സത്താർ വട്ടക്കുടി). EK KMGM Binson ബിൻസൺ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
