Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 5:48 AM IST Updated On
date_range 26 Feb 2022 5:48 AM ISTകുടുംബശ്രീയിൽ നടന്ന അഴിമതി വിജിലൻസ് അന്വേഷിക്കണം -യു.ഡി.എഫ്
text_fieldsbookmark_border
കരുമാല്ലൂർ: പഞ്ചായത്തിലെ കുടുംബശ്രീയിലെ വിവിധ എ.ഡി.എസുകളിൽ അഴിമതി നടന്ന സാഹചര്യത്തിൽ വിജിലൻസ് അന്വേഷിക്കണമെന്ന് കരുമാല്ലൂർ പഞ്ചായത്ത് യു.ഡി.എഫ് പാർലമെന്‍ററി പാർട്ടി യോഗം ആവശ്യപ്പെട്ടു. 17ാം വാർഡിൽ ഏഴ് ലക്ഷത്തോളം രൂപ മുൻ സി.ഡി.എസ് വൈസ് ചെയർപേഴ്സൻ തട്ടിയെടുത്തെന്ന പരാതിയുമായി ആ വാർഡിലെ കുടുംബശ്രീ പ്രവർത്തകർ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എ.എം. അലിയെ സമീപിക്കുകയും രേഖമൂലം പരാതി എഴുതിത്തരാൻ അലി ആവശ്യപ്പെടുകയുമുണ്ടായി. എന്നാൽ, പഞ്ചായത്ത് പ്രസിഡന്‍റ് ഇടപെട്ട് ഉടൻ പരിഹാരമുണ്ടാക്കാമെന്ന് പറഞ്ഞ് പരാതിക്കാരെ തിരിച്ചയച്ചു. സി.ഡി.എസിൽ വലിയ തോതിൽ അഴിമതിയും തട്ടിപ്പും നടന്നിട്ടുള്ളതായി യു.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു. എ.എം. അലി അധ്യക്ഷത വഹിച്ചു. ബീനാബാബു, വി.പി. അനിൽകുമാർ, കെ.എ. ജോസഫ്, ടി.എ. മുജീബ്, ജീ.വി. പോൾസൺ, ഇ.എം. അബ്ദുൽസലാം, കെ.എം. ലൈജു, നദീറ ബീരാൻ, സൂസൻ വർഗീസ് എന്നിവർ സംസാരിച്ചു. ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു ആലങ്ങാട്: കുടുംബശ്രീയും പഞ്ചായത്തും സംയുക്തമായി മെന്‍സ്ട്രല്‍ കപ്പിൻെറ ഉപയോഗത്തെക്കുറിച്ച് ബോധവത്കരണ ക്ലാസും മെന്‍സ്ട്രവല്‍ കപ്പ് വിതരണവും നടത്തി. ഡോ. കെ.ആര്‍. കാവ്യ ക്ലാസെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ലത പുരുഷന്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സുനി സജീവന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സൻ രാധാമണി ജയ്‌സിങ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story