Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 5:47 AM IST Updated On
date_range 26 Feb 2022 5:47 AM ISTമാലിന്യം തള്ളൽകേന്ദ്രം കൃഷിയിടമാക്കി നവജ്യോതി കര്‍ഷക കൂട്ടായ്മ
text_fieldsbookmark_border
മരട്: മാലിന്യം തള്ളൽകേന്ദ്രം വിളനിലമാക്കി മാതൃകയാവുകയാണ് നെട്ടൂരിലെ നവജ്യോതി കര്‍ഷക കൂട്ടായ്മ. പനങ്ങാട് സാവിത്രി ടീച്ചറിൻെറ ഉടമസ്ഥതയിലെ മരട് നഗരസഭയുടെ 26-ാം ഡിവിഷനിലെ 80 സെന്‍റിൽ കൗണ്‍സിലര്‍ റിയാസിൻെറ നേതൃത്വത്തില്‍ പരിസരവാസികളായ പതിനേഴ് അംഗങ്ങള്‍ ചേര്‍ന്ന് നവജ്യോതി കര്‍ഷക കൂട്ടായ്മ എന്ന സംഘമുണ്ടാക്കിയാണ് കൃഷിക്ക് തുടക്കം കുറിച്ചത്. മരട് നഗരസഭയുടെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പ്രകാരം 26-ാം ഡിവിഷന് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കൃഷി ചെയ്യുന്നതിന്റെ പ്രാരംഭഘട്ട ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ ആന്‍റണി ആശാന്‍പറമ്പില്‍ നിര്‍വഹിച്ചു. കപ്പ, വാഴ, തക്കാളി, പച്ചമുളക്, വെണ്ട, ചീര, വഴുതനങ്ങ മുതലായ കൃഷിക്കാണ് ഈ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആദ്യം തുടക്കം കുറിച്ചിട്ടുള്ളത്. ഒരു കാലത്ത് ഫുട്‌ബാള്‍ മത്സരങ്ങള്‍ അരങ്ങേറിയ നവജ്യോതിപറമ്പ് പില്‍ക്കാലത്ത് സാമൂഹ്യ വിരുദ്ധര്‍ മാലിന്യം തള്ളൽ കേന്ദ്രമാക്കി മാറ്റുകയായിരുന്നു. ഇത് മൂലം യാത്രക്കാരും പരിസരവാസികളും ദുരിതത്തിലായിരുന്നു. ഇതിന് ഒരു പരിഹാരം കാണുന്നതിനും വരും തലമുറക്ക് കൃഷിയുടെ നല്ല പാഠങ്ങള്‍ പകര്‍ന്ന് നല്‍കുന്നതിനുമായിട്ടാണ് തുടക്കമിട്ടിരിക്കുന്നത്. EC-TPRA-1 Agriculture നെട്ടൂരിലെ മാലിന്യം തള്ളൽ കേന്ദ്രമായിരുന്ന പ്രദേശത്ത് നവജ്യോതി കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ കൃഷിയിറക്കുന്നതിൻെറ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ ആന്‍റണി ആശാന്‍പറമ്പില്‍ നിര്‍വഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
