Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രകൃതി സ്‌നേഹത്തി‍െൻറ...

പ്രകൃതി സ്‌നേഹത്തി‍െൻറ തുടക്കം സാമൂഹ്യ ബോധമാകണം -ഡോ. കെ. എന്‍. മധുസൂദനന്‍

text_fields
bookmark_border
പ്രകൃതി സ്‌നേഹത്തി‍ൻെറ തുടക്കം സാമൂഹ്യ ബോധമാകണം -ഡോ. കെ. എന്‍. മധുസൂദനന്‍ കളമശ്ശേരി: ജനങ്ങളില്‍ സാമൂഹ്യബോധം വളര്‍ന്നെങ്കില്‍ മാത്രമേ പ്രകൃതിയോടും സമൂഹത്തോടും അവര്‍ക്ക് നീതി പുലര്‍ത്താന്‍ കഴിയുകയുള്ളൂവെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കെ.എന്‍. മധുസൂദനന്‍. സെന്‍റര്‍ ഫോര്‍ സയന്‍സ് നേച്ചര്‍ ക്ലബ്ബായ 'സി-സിസ് നേച്ചര്‍ ബ്രിഗേഡ്' പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാശ്ചാത്യരുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ പരിസ്ഥിതി സ്‌നേഹം എന്തെങ്കിലും ആവശ്യങ്ങള്‍ക്കുവേണ്ടി മാത്രം ഉണ്ടാകുന്നതാണെന്നും എന്നാല്‍, സ്വയം ഉണ്ടാകേണ്ട ഒന്നാണ് പരിസ്ഥിതി സ്​നേഹമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുത്ത ഇരുപത്തിയഞ്ച്​ സ്​കൂളുകളില്‍ നിന്നുള്ള അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമാണ് ക്ലബില്‍ അംഗമാകാന്‍ അവസരം ലഭിച്ചത്. ഈ സ്‌കൂളുകളിലെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ നടത്താനും അതിലൂടെ സമൂഹത്തിലേക്ക്​ ശാസ്ത്രത്തിന്റെ ഗുണഫലങ്ങള്‍ പകരുവാനുമാണ് ക്ലബ്​ ലക്ഷ്യമിടുന്നത്. സി-സിസ് ഡയറക്ടര്‍ ഡോ. ഷൈജു പി. അധ്യക്ഷത വഹിച്ചു. ക്ലബ് കോഓഡിനേറ്റര്‍ ഡോ. അബേഷ് രഘുവരന്‍, ഷീന മാത്യു എന്നിവര്‍ സംസാരിച്ചു. സ്കൂളുകളിലെ പരിസ്ഥിതി സംരക്ഷണ പരിപാടികളെക്കുറിച്ച്​ പരിസ്ഥിതിപ്രവര്‍ത്തകനും വനമിത്ര അവാര്‍ഡ് ജേതാവുമായ മനോജ്കുമാര്‍ ഐ.ബി ചര്‍ച്ച നയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story