Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 5:46 AM IST Updated On
date_range 26 Feb 2022 5:46 AM ISTശിവരാത്രി നിയന്ത്രണങ്ങൾ; അവലോകനയോഗം ചേര്‍ന്നു
text_fieldsbookmark_border
ആലുവ: ശിവരാത്രിയുടെ സുഗമമായ നടത്തിപ്പിന് വിപുല സുരക്ഷക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്നതിൻെറ ഭാഗമായി റൂറല്‍ ജില്ല പൊലീസ് ആസ്ഥാനത്ത് അവലോകന യോഗം ചേര്‍ന്നു. ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തികാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രതിനിധികളുടെ യോഗം വിളിച്ചത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഡ്മിനിസ്ട്രേഷന്‍ ഓഫിസര്‍ ഒ.ജി. ബിജു, അഡീഷനല്‍ എസ്.പി കെ. ലാൽജി, എ.എസ്.പി അരുൺ കെ. പവിത്രൻ, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി ആര്‍. റാഫി, ആലുവ എസ്.എച്ച്.ഒ എൽ. അനിൽ കുമാർ, ട്രാഫിക് സബ് ഇന്‍സ്പെക്ടര്‍, റെയില്‍വേ പൊലീസ് സബ് ഇന്‍സ്പെക്ടര്‍, വാര്‍ഡ് കൗൺസിലർമാർ തുടങ്ങി നിരവധി വകുപ്പ് പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. അതത് വകുപ്പുകള്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളും വിവിധ വകുപ്പുകള്‍ തമ്മില്‍ ഏകോപിപ്പിച്ച് നടത്തേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തു. ശിവരാത്രിയോടനുബന്ധിച്ച് കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നത് സംബന്ധിച്ച നടപടിയും ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story