Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎടയപ്പുറത്തെ വിവാദ...

എടയപ്പുറത്തെ വിവാദ കാർബൺ പേപ്പർ കമ്പനി ഉടൻ അടച്ചുപൂട്ടണം -ബെന്നി ബഹന്നാൻ എം.പി

text_fields
bookmark_border
എടയപ്പുറത്തെ വിവാദ കാർബൺ പേപ്പർ കമ്പനി ഉടൻ അടച്ചുപൂട്ടണം -ബെന്നി ബഹന്നാൻ എം.പി
cancel
കീഴ്മാട്: എടയപ്പുറത്ത് പ്രവർത്തിക്കുന്ന വിവാദ കാർബൺ പേപ്പർ നിർമാണ കമ്പനി ജനവാസ മേഖലയിൽനിന്ന്​ മാറ്റിസ്ഥാപിച്ചില്ലെങ്കിൽ കമ്പനിക്ക് മുന്നിൽ ജനപ്രതിനിധികൾ ഉപവാസമിരിക്കുമെന്ന് ബെന്നി ബഹനാൻ എം.പി പറഞ്ഞു. ജനകീയ സമരസമിതി നടത്തിയ ഏകദിന കൂട്ട ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനകീയ സമരസമിതി പ്രസിഡന്‍റ്​ സി.എസ്. അജിതൻ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ, ജില്ല പഞ്ചായത്ത് അംഗം സനിത റഹീം, ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസി സെബാസ്റ്റ്യൻ, ഡി.സി.സി പ്രസിഡന്‍റ്​ മുഹമ്മദ് ഷിയാസ്, ബി.ജെ.പി ജില്ല പ്രസിഡന്‍റ്​ എസ്. ജയകൃഷ്ണൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ്​ തോപ്പിൽ അബു, എസ്.ഡി.പി.ഐ മണ്ഡലം പ്രസിഡന്‍റ്​ നൗഷാദ് തുരുത്ത്, മുസ്​ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്‍റ്​ എം.കെ.എ. ലത്തീഫ്, ബി.ജെ.പി മണ്ഡലം പ്രസിഡന്‍റ്​ സെന്തിൽ കുമാർ, വെൽഫയർ പാർട്ടി മണ്ഡലം വൈസ് പ്രസിഡന്‍റ്​ കരീം കല്ലുങ്കൽ തുടങ്ങി രാഷ്ട്രീയനേതാക്കൾ പ​ങ്കെടുത്തു. സമാപന സമ്മേളനം എസ്.ഡി.പി.ഐ ജില്ല കമ്മിറ്റി അംഗം സനൂബ് പട്ടിമറ്റം ഉദ്ഘാടനം ചെയ്തു. സമര സമിതി വൈസ് പ്രസിഡന്റ് വി.എ. റഷീദ് സ്വാഗതവും ട്രഷറർ സി.എസ്. സജീവൻ നന്ദിയും പറഞ്ഞു. ക്യാപ്ഷൻ ea yas10 mp എടയപ്പുറത്തെ വിവാദ കാർബൺ പേപ്പർ കമ്പനിയുടെ പ്രവർത്തനം നിർത്തലാക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി നടത്തിയ ഏകദിന കൂട്ട ഉപവാസം ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story