Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 5:46 AM IST Updated On
date_range 26 Feb 2022 5:46 AM ISTവിദ്യാർഥികളുടെ യാത്രക്ലേശം; മനുഷ്യാവകാശ കമീഷൻ വിശദീകരണം തേടും
text_fieldsbookmark_border
ആലുവ: വിദ്യാർഥികളുടെ യാത്രക്ലേശം സംബന്ധിച്ച പരാതിയിൽ ബന്ധപ്പെട്ട അധികാരികളിൽനിന്ന് മനുഷ്യാവകാശ കമീഷൻ വിശദീകരണം തേടും. വിദ്യാർഥികളുടെ യാത്രക്ലേശം പരിഹരിക്കാൻ ആവശ്യത്തിന് ബസ് സർവിസ് ആരംഭിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് താലൂക്ക് പൗരാവകാശ സംരക്ഷണ സമിതി സെക്രട്ടറി സാബു പരിയാരത്ത്, ജോയന്‍റ് സെക്രട്ടറി ജോൺസൺ മുളവരിക്കൽ എന്നിവരാണ് മനുഷ്യാവകാശ കമീഷൻ ചെയർമാൻ ജസ്‌റ്റിസ് ആന്‍റണി ഡൊമിനിക്കിന് പരാതി നൽകിയത്. കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂർണമായി തുറന്നു. എന്നാൽ, സംസ്ഥാനത്ത് വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്താൻ ആവശ്യത്തിന് ബസുകൾ ഇല്ല. സ്വകാര്യബസുകൾ പലതും പ്രതിസന്ധികളെ തുടർന്ന് സർവിസ് അവസാനിപ്പിച്ചു. ഓടുന്ന ബസുകളിൽ പലപ്പോഴും വിദ്യാർഥികളെ കയറ്റുന്നുമില്ല. ഇതുമായി ബന്ധപ്പെട്ട് സ്ഥിരം സംഘർഷങ്ങൾ നടക്കുന്നുണ്ട്. അതിനാൽ യാത്രക്ലേശം പരിഹരിക്കാൻ ആവശ്യത്തിന് കെ.എസ്.ആർ.ടി.സി സർവിസുകൾ ആരംഭിക്കാനും വിദ്യാർഥികൾക്ക് സുരക്ഷയൊരുക്കാനും കെ.എസ്.ആർ.ടി.സി എം.ഡി, ഡി.ജി.പി, കലക്ടർമാർ എന്നിവരോട് നിർദേശിക്കണമെന്ന് പരാതിക്കാർ ആവശ്യപ്പെട്ടു. പരാതി ഫയലിൽ സ്വീകരിച്ച കമീഷൻ ബന്ധപ്പെട്ട അധികാരികളോട് വിശദീകരണം തേടാൻ തീരുമാനിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story