Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇനി ഈസിയായി നടക്കാം;...

ഇനി ഈസിയായി നടക്കാം; നടത്തേടത്ത് റോഡ് സഞ്ചാരയോഗ്യമായി

text_fields
bookmark_border
ഇനി ഈസിയായി നടക്കാം; നടത്തേടത്ത് റോഡ് സഞ്ചാരയോഗ്യമായി
cancel
എടത്തല: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ എടത്തല പഞ്ചായത്ത് 15 ാം വാർഡ് മുതിരക്കാട്ടുമുകളിൽ നടത്തേടത്ത് റോഡ് സഞ്ചാരയോഗ്യമായി. ഏറെ നാളുകളായി എൻ.എ.ഡി അധികൃതരുടെ എതിർപ്പിനെത്തുടർന്ന് റോഡ് സഞ്ചാരയോഗ്യമാക്കാൻ കഴിഞ്ഞിരുന്നില്ല. ഇതുമൂലം നാട്ടുകാർ ദുരിതത്തിലായിരുന്നു. ജനങ്ങളുടെ ആവശ്യം മുൻനിർത്തി എടത്തല പഞ്ചായത്ത് ഭരണസമിതി റോഡിനായി രംഗത്തുവരുകയായിരുന്നു. വാർഡ് അംഗത്തി‍ൻെറ ശക്തമായ ഇടപെടലോടെയാണ് റോഡ് പുനരുദ്ധാരണം പൂർത്തീകരിക്കാനായത്. ഇതോടെ പ്രദേശവാസികളുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും ദുരിതങ്ങൾക്കും അറുതിയായി. പഞ്ചായത്ത് പ്രസിഡന്‍റ്​ പ്രീജ കുഞ്ഞുമോൻ റോഡ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം സി.കെ. ലിജി അധ്യക്ഷത വഹിച്ചു. പ്രദേശവാസികളായ വാസുദേവൻ ഉണ്ണി, മുരളീധരൻ, വേണു, ജയചന്ദ്രൻ, കെ.പി. ശിവകുമാർ, ടി.ആർ. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. പുനരുദ്ധാരണം നടത്തിയ റോഡിൽ പ്രദേശവാസികൾ ആഘോഷത്തോടെ പദയാത്ര നടത്തി. വാസുദേവൻ ഉണ്ണിയുടെ നേതൃത്വത്തിൽ മധുരം വിതരണം ചെയ്തു. ക്യാപ്ഷൻ ea yas3 nadathedath road എടത്തല പഞ്ചായത്ത് 15 ാം വാർഡ് മുതിരക്കാട്ടുമുകളിൽ നടത്തേടത്ത് റോഡ് പഞ്ചായത്ത് പ്രസിഡന്‍റ്​ പ്രീജ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story