Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപന്ത്രണ്ട് നമസ്കാരം,...

പന്ത്രണ്ട് നമസ്കാരം, കാൽകഴുകിച്ചൂട്ട് വഴിപാടുകളുടെ പേര് 'സമാരാധന' എന്നാക്കുമെന്ന്​ ദേവസ്വം ബോർഡ്

text_fields
bookmark_border
കൊച്ചി: കൊച്ചിൻ ദേവസ്വം ബോർഡിന്​ കീഴിലെ ക്ഷേത്രങ്ങളിലെ പന്ത്രണ്ട് നമസ്കാരം, കാൽകഴുകിച്ചൂട്ട് വഴിപാടുകളുടെ പേര് 'സമാരാധന' എന്നാക്കാൻ തീരുമാനിച്ചതായി കൊച്ചി ദേവസ്വം ബോർഡ് ഹൈകോടതിയിൽ. പന്ത്രണ്ട്​ നമസ്കാരത്തിന്റെ ഭാഗമായി ഭക്തരെക്കൊണ്ട് ബ്രാഹ്മണരുടെ കാൽ കഴുകിക്കുന്നില്ലെന്നും തന്ത്രിയാണ് കാൽ കഴുകുന്നതെന്നുമുള്ള മുൻ വിശദീകരണവും ആവർത്തിച്ചു. തൃപ്പൂണിത്തുറ ശ്രീ പൂർണത്രയീശ ക്ഷേത്രത്തിലെ ബ്രാഹ്മണരുടെ കാൽകഴുകിച്ചൂട്ട് വഴിപാട് സംബന്ധിച്ച വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ ഹൈകോടതി സ്വമേധയാ സ്വീകരിച്ച ഹരജിയിലാണ്​ വിശദീകരണം. ക്ഷേത്ര പൂജക്ക്​ അർഹരായ എല്ലാ വ്യക്തികൾക്കും പങ്കെടുക്കാൻ കഴിയുന്ന തരത്തിൽ 'സമാരാധന' വഴിപാടുകളിൽ കാലോചിത മാറ്റംവരുത്താൻ തീരുമാനിച്ചതായി വിശദീകരണത്തിൽ പറയുന്നു. അഖില തന്ത്രി സമാജവുമായി കൊച്ചിൻ ദേവസ്വം ബോർഡ് നടത്തിയ ചർച്ചയിലാണ്​ തീരുമാനം. ഇതുസംബന്ധിച്ച് ദേവസ്വം കമീഷണർ ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയ കത്തും ഹൈകോടതിയിൽ ഹാജരാക്കി. പാപപരിഹാരത്തിനായി ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ ബ്രാഹ്മണരുടെ കാൽകഴുകിച്ചൂട്ടൽ വഴിപാട്​ നടത്തുന്നുണ്ടെന്ന വാർത്തകളെത്തുടർന്നാണ്​ ഹൈകോടതി സ്വമേധയാ ഹരജിയായി വിഷയം പരിഗണിച്ചത്​. ശ്രീരാഘവപുരം സഭായോഗം, അഖില കേരള തന്ത്രിമണ്ഡലം എന്നിവരെ കക്ഷിചേർത്ത ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ ഹരജി മാർച്ച് നാലിന് പരിഗണിക്കാൻ മാറ്റി. കക്ഷിചേർത്തവർക്ക്​ ഇതിനകം സത്യവാങ്മൂലം സമർപ്പിക്കാമെന്നും കോടതി വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story