Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 5:46 AM IST Updated On
date_range 26 Feb 2022 5:46 AM ISTഅപൂർവ ശസ്ത്രക്രിയ നേട്ടവുമായി സൺറൈസ് ഹോസ്പിറ്റൽ
text_fieldsbookmark_border
കൊച്ചി: സൺറൈസ് ആശുപത്രിയിലെ ശസ്ത്രക്രിയ വിദഗ്ധർ 4.25 കിലോഗ്രാം വലുപ്പമുള്ള വൃഷ്ണ സഞ്ചിയിലെ വീക്കം നീക്കം ചെയ്തു. വൃഷ്ണസഞ്ചിയുടെ വീക്കത്തെ തുടർന്ന് 66 വയസ്സുള്ള എറണാകുളം സ്വദേശി വളരെ അസ്വസ്ഥതയോടെ ആണ് കഴിഞ്ഞിരുന്നത്. വേദന ഇല്ലാത്തത് കൊണ്ട് തുടക്കത്തിൽ നീർവീക്കം അവഗണിച്ചു. പിന്നീട് ദൈന്യംദിന ജീവിതത്തിൽ ഇതു മൂലം പ്രശ്നങ്ങൾ നേരിട്ടപ്പോൾ ഗ്യാസ്ട്രോ സർജൻ ഡോ. രജീഷ് സെൽവഗണേഷനെ കാണാനെത്തുകയായിരുന്നു. രക്ത പരിശോധന ഫലങ്ങൾ എല്ലാം സാധാരണമായിരുന്നു. എന്നാൽ സി.ടി ഇമേജിൽ ഈ വീക്കം പാരടെസ്റ്റിക്കുലർ ലിപ്പോസർ കോമ എന്ന ഒരു തരം ടൂമർ ആയിരിക്കാനുള്ള സാധ്യത തെളിഞ്ഞു. അത് കൂടാതെ വലുപ്പമുള്ള ഒരു മൂത്രാശയ കല്ലും ശ്രദ്ധയിൽ പെട്ടു. അതിനാൽ ഉടൻ ശസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു. നാലു മണിക്കൂറുകളോളം നീണ്ട ശസ്ത്രക്രിയക്ക് വിദഗ്ധ ലാപ്രോസ്കോപിക് സർജൻ ഡോ. ഹഫീസ് റഹ്മാൻ നേതൃത്വം നൽകി. ഡോ. ഗ്രിഗറി പത്രോസ്, ഡോ. രജീഷ് സെൽവഗണേശൻ, ഡോ. ഗ്രിഗറി, ഡോ. നിഹാൽ യൂസഫ്, ഡോ. ഷാജി എന്നിവർ ശസ്ത്രക്രിയയിൽ പങ്കെടുത്തു.രോഗി ഇപ്പോൾ സുഖം പ്രാപിച്ചു വരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story