Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാക്കനാട്...

കാക്കനാട് മയക്കുമരുന്ന് കേസിലെ പ്രതിയുമായി തെളിവെടുപ്പ് നടത്തി

text_fields
bookmark_border
കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസിലെ 25ാം പ്രതി ചെന്നൈ സ്വദേശി ഷംസുദ്ദീൻ സേട്ടുമായി വെള്ളിയാഴ്ച എക്സൈസ് സംഘം ചെന്നൈ ട്രിപ്ലിക്കൻ, തൊണ്ടിയാർപേട്ട്, പല്ലാവരം, ബീച്ച് റോഡിനടുത്ത് കുമ്മളമ്മൻ സ്ട്രീറ്റ് എന്നിവിടങ്ങളിൽ തെളിവെടുപ്പ് നടത്തി. പ്രതി മയക്കുമരുന്ന് കൈമാറിയ കേന്ദ്രവും മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചന നടത്തിയ വീട് ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലുമാണ് അസിസ്റ്റന്‍റ്​ എക്സൈസ് കമീഷണർ ടി.എം. കാസിമി‍ൻെറ നേതൃത്വത്തിലെ സംഘം തെളിവെടുപ്പ്​ നടത്തിയത്​. അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ ലഭിച്ച പ്രതിയുമായി വെള്ളിയാഴ്ചയാണ് എക്സൈസ് സംഘം ചെന്നൈയിൽ എത്തിയത്. ചെന്നൈ ആർ.കെ നഗർ പൊലീസ് സ്​റ്റേഷനിലെ എസ്.ഐ ഉൾപ്പെടെയുള്ള സംഘം തൊണ്ടിയാർപേട്ടിലെ തെളിവെടുപ്പിൽ സഹായത്തിനുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story