Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 5:44 AM IST Updated On
date_range 26 Feb 2022 5:44 AM ISTവാളയാറിലെ കഞ്ചാവുവേട്ട: ആലുവ കേന്ദ്രീകരിച്ചും അന്വേഷണം
text_fieldsbookmark_border
നെടുമ്പാശ്ശേരി: വാളയാറിൽ 178 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അന്വേഷണം തിരുവൈരാണിക്കുളത്തേക്കും ആലുവയിലേക്കും. പിടിയിലായ രണ്ടുപേരെ ചോദ്യം ചെയ്തപ്പോഴാണ് തിരുവൈരാണിക്കുളം സ്വദേശി അറാഫത്തിനുവേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് വിവരം ലഭിച്ചത്. കഞ്ചാവ് കൊണ്ടുവരാൻ രണ്ട് വാഹനവും ഏർപ്പാട് ചെയ്തു. എന്നാൽ, എക്സൈസിൻെറ അന്വേഷണത്തിൽ അറാഫത്ത് ഇതുവരെ കഞ്ചാവ് കേസിൽ പ്രതിയായിട്ടില്ലെന്ന് കണ്ടെത്തി. ആന്ധ്രപ്രദേശിൽനിന്ന് തൃശൂർ വരെ കഞ്ചാവ് എത്തിക്കാൻ എട്ടുപേരാണ് ഉണ്ടായിരുന്നത്. ഓരോരുത്തരും നിശ്ചിതസ്ഥലത്തെത്തി പെട്രോൾ പമ്പിന് സമീപമാണ് വാഹനം പാർക്ക് ചെയ്യേണ്ടത്. ഓരോ സ്ഥലത്തും വാഹനം കൈമാറുന്നവർ പരസ്പരം അറിയുകയില്ല. എല്ലാവരെയും നേരിട്ട് ബന്ധപ്പെടുന്നത് ആന്ധ്രയിൽനിന്നാണെന്നും എക്സൈസിന് വിവരം ലഭിച്ചു. പിടിയിലായവർ നിരവധിതവണ കഞ്ചാവ് വാഹനങ്ങൾക്ക് അകമ്പടി സേവിച്ചിട്ടുണ്ട്. ആയിരക്കണക്കിന് കിലോ കഞ്ചാവ് ഇത്തരത്തിൽ അറാഫത്തിന് വേണ്ടി കേരളത്തിലേക്ക് എത്തിച്ചതായും വിവരം ലഭിച്ചു. സംഘവുമായി അടുത്തിടെ ഇടഞ്ഞ ചിലർ എക്സൈസ് എൻഫോഴ്സ് വിഭാഗത്തിന് രഹസ്യവിവരം നൽകിയതിനെത്തുടർന്നാണ് കഞ്ചാവ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story