Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 5:43 AM IST Updated On
date_range 26 Feb 2022 5:43 AM ISTകേരള സർവകലാശാല വാർത്തകൾ
text_fieldsbookmark_border
പരീക്ഷഫലം തിരുവനന്തപുരം: ജൂലൈയില്‍ നടത്തിയ ഒന്നും രണ്ടും വര്‍ഷ എം.എ ഹിസ്റ്ററി (പ്രൈവറ്റ് രജിസ്‌ട്രേഷന്‍ - 2016 അഡ്മിഷന്‍ ആന്വല്‍ സ്‌കീം) സപ്ലിമെന്ററി ഡിഗ്രി പരീക്ഷഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്ക് മാര്‍ച്ച് എട്ടുവരെ അപേക്ഷിക്കാം. മാര്‍ക്ക്‌ലിസ്റ്റുകള്‍ ഇ.ജി.II) സെക്ഷനില്‍നിന്നും മാര്‍ച്ച് മൂന്നു മുതല്‍ കൈപ്പറ്റാവുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. സെപ്റ്റംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ യൂനിറ്ററി എല്‍എല്‍.ബി. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്കും പുനര്‍മൂല്യനിര്‍ണയത്തിനും മാര്‍ച്ച് 10 വരെ അപേക്ഷിക്കാം. വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ എം.എ പൊളിറ്റിക്കല്‍ സയന്‍സ് (റെഗുലര്‍ - 2019 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് - 2018 അഡ്മിഷന്‍, സപ്ലിമെന്ററി - 2017 ആൻഡ് 2018 അഡ്മിഷന്‍) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്ക് മാര്‍ച്ച് ഏഴുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ടൈംടേബിള്‍ 2022 ഫെബ്രുവരി വിജ്ഞാപന പ്രകാരമുളള ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.എല്‍.ഐ.എസ്‌സി (എസ്.ഡി.ഇ - റെഗുലര്‍ - 2019 അഡ്മിഷന്‍, സപ്ലിമെന്ററി - 2018 ആൻഡ് 2017 അഡ്മിഷന്‍) പരീക്ഷയുടെ വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍. മാര്‍ച്ച് മൂന്നിന് ആരംഭിക്കുന്ന നാല്, ആറ് സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ എല്‍എല്‍.ബി./ബി.കോം എല്‍എല്‍.ബി./ബി.ബി.എ എല്‍എല്‍.ബി സ്‌പെഷല്‍ പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. പരീക്ഷഫീസ് മാർച്ചിൽ നടത്തുന്ന മൂന്നാം സെമസ്റ്റര്‍ എം.എ/എം.എസ്‌സി/എം.കോം/എം.എസ്.ഡബ്ല്യൂ/എം.എം.സി.ജെ. (2020 അഡ്മിഷന്‍) റെഗുലര്‍, സപ്ലിമെന്ററി പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പിഴകൂടാതെ മാര്‍ച്ച് നാലു വരെയും 150 രൂപ പിഴയോടെ മാര്‍ച്ച് എട്ടുവരെയും 400 രൂപ പിഴയോടെ മാര്‍ച്ച് 10 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story