Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 5:43 AM IST Updated On
date_range 26 Feb 2022 5:43 AM ISTയുവഡോക്ടറെ വീടിന്‍റെ ബാത്ത്‌റൂമിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി
text_fieldsbookmark_border
യുവഡോക്ടർ വീടിന്‍റെ ശുചിമുറിയിൽ മരിച്ചനിലയിൽ ചിങ്ങവനം: യുവഡോക്ടറെ വീടിന്‍റെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. പാത്താമുട്ടം ഡോ. സ്റ്റീഫൻ രഞ്ജിയാണ് (31)മരിച്ചത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് സംഭവം. വീടിന്‍റെ മുകളിലത്തെ നിലയിലെ ശുചിമുറിയിൽ പോയ സ്റ്റീഫനെ ഏറെനേരം കഴിഞ്ഞിട്ടും കാണാതിരുന്നതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചെത്തിയപ്പോൾ കതക് പൂട്ടിയിട്ട നിലയിലായിരുന്നു. വാതിൽ തുറന്നുനോക്കിയപ്പോൾ കഴുത്തിലും കൈയിലും മുറിവുകളോടെ ചലനമറ്റനിലയിൽ കണ്ടെത്തുകയായിരുന്നു. ബന്ധുക്കൾ ഉടൻ ചങ്ങനാശ്ശേരി ചെത്തിപ്പുഴ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ആത്മഹത്യയാണെന്നാണ് പൊലീസ് നൽകുന്ന വിവരം. ബാത്ത്‌റൂമിനുള്ളിൽനിന്ന് സർജിക്കൽ ബ്ലേഡും കണ്ടെടുത്തു. മൃതദേഹം ചെത്തിപ്പുഴ ആശുപത്രി മോർച്ചറിയിൽ. ചിങ്ങവനം പൊലീസ് കേസെടുത്തു. ശനിയാഴ്ച ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സ്റ്റീഫൻ ചെത്തിപ്പുഴ ആശുപത്രി ജനറൽ മെഡിസിൻ വിഭാഗം ഡോക്ടറാണ്. മാതാവ്: വത്സ. ഭാര്യ: ഡോ.ബിബിത. KTD Steephan 31 ktm
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story