Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഊരാട്ടം സംഘടിപ്പിച്ചു

ഊരാട്ടം സംഘടിപ്പിച്ചു

text_fields
bookmark_border
ഊരാട്ടം സംഘടിപ്പിച്ചു
cancel
കുട്ടമ്പുഴ: പഞ്ചായത്തിൽ ആദിവാസി ഗോത്രകലയുടെ പരിപോഷണം ലക്ഷ്യമാക്കി 'ഊരാട്ടം' സംഘടിപ്പിച്ചു. 15 ആദിവാസി ഊരുകളിൽനിന്നും കാണിക്കാരുടെയും ഊരുമൂപ്പന്മാരുടെയും നേതൃത്വത്തിൽ തനതു വേഷഭൂഷാദികളോടെ എത്തിയവർ വിവിധ കലാരൂപങ്ങൾ അവതരിപ്പിച്ചു. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ്​ കാന്തി വെള്ളക്കയ്യൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ്​ ബിൻസി മോഹൻ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ജയിംസ് കോറമ്പേൽ, പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷൻ കെ.എ. സിബി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ഇ.സി. റോയി, ബ്ലോക്ക് മെംബർ കെ.കെ. ഗോപി, പഞ്ചായത്ത്​ അംഗങ്ങളായ രേഖ രാജു, എൽദോസ് ബേബി, ഗോപി ബദറൻ, ഡെയ്സി ജോയി, സൽമ പരീത്, ശ്രീജ ബിജു, ബിനേഷ് നാരായണൻ, ഷീല രാജീവ്, ആലീസ് സിബി, പഞ്ചായത്ത് മുൻ പ്രസിഡന്‍റ്​ സി.ജെ. എൽദോസ്, ടി.ഇ.പി.ഒ പി. രാജീവ്, കാണിക്കാരന്മാരായ അല്ലി കൊച്ചലങ്കാരം, രാജുമണി, കണ്ണൻ മണി, ഊരുമൂപ്പന്മാരായ കുട്ടൻ ഗോപാലൻ, മൈക്കിൾ മൈക്കിൾ എന്നിവർ സംസാരിച്ചു. ട്രൈബൽ പ്രമോട്ടർമാർ പരിപാടികൾക്ക് നേതൃത്വം നൽകി. സമാപന സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ പി.എ.എം. ബഷീർ സമ്മാനദാനം നിർവഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി.വി. ആനന്ദൻ നന്ദി പറഞ്ഞു. EM KMGM 4 Urattam ആദിവാസി ഗോത്രകല പരിപോഷണം ലക്ഷ്യമാക്കി സംഘടിപ്പിച്ച 'ഊരാട്ടം' ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story