Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകിഴുമുറിക്കടവ്...

കിഴുമുറിക്കടവ് പാലത്തി‍െൻറ അപ്രോച്ച് റോഡിന് ഏറ്റെടുത്ത ഭൂമിക്ക്​ പരിവർത്തനാനുമതി

text_fields
bookmark_border
കിഴുമുറിക്കടവ് പാലത്തി‍ൻെറ അപ്രോച്ച് റോഡിന് ഏറ്റെടുത്ത ഭൂമിക്ക്​ പരിവർത്തനാനുമതി പിറവം: നിയോജകമണ്ഡലത്തില്‍ മണീട്-രാമമംഗലം പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കിഴുമുറിക്കടവ് പാലത്തി‍ൻെറ അപ്രോച്ച് റോഡ് നിര്‍മാണത്തിനായി ഏറ്റെടുത്ത സ്ഥലം പൊതു ആവശ്യത്തിനായി പരിവര്‍ത്തനപ്പെടുത്തുന്നതിന് അനുമതി ലഭിച്ചതായി അനൂപ് ജേക്കബ് എം.എല്‍.എ അറിയിച്ചു. നിര്‍ദിഷ്​ട സ്ഥലം പരിവര്‍ത്തനപ്പെടുത്തുന്നത് പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാണിച്ച് സംസ്ഥാനതല നിരീക്ഷണ സമിതി സ്ഥലമെടുപ്പിനുള്ള അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന്​ ഭൂമി രൂപാന്തരപ്പെടുത്തുന്നതിന് പ്രത്യേക അനുമതി നൽകണമെന്നും അഭ്യർഥിച്ച് മുഖ്യമന്ത്രി, കൃഷി മന്ത്രി എന്നിവരെ സമീപിക്കുകയും കത്തുകള്‍ നൽകുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ സബ്മിഷനും ഉന്നയിച്ചിരുന്നു. ഇതി‍ൻെറ അടിസ്ഥാനത്തിലാണ് അനുമതിയെന്ന്​ എം.എൽ.എ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story