Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 5:40 AM IST Updated On
date_range 26 Feb 2022 5:40 AM ISTനിക്ഷേപ യജ്ഞത്തിന് തുടക്കം
text_fieldsbookmark_border
മൂവാറ്റുപുഴ: പേഴക്കാപിള്ളി ജനറൽ മർച്ചന്റ്സ് കോഓപറേറ്റിവ് ബാങ്ക് 42-ാമത് നിക്ഷേപ സമാഹരണ യജ്ഞത്തിന് തുടക്കമായി. മാർച്ച് 31 വരെ അഞ്ചു കോടി രൂപ നിക്ഷേപം സ്വീകരിക്കാനും നിക്ഷേപകരുടെ ഭവനം ജീവനക്കാരും ബോർഡ് അംഗങ്ങളും കൂടി സന്ദർശിക്കുവാനും തീരുമാനിച്ചു. യോഗത്തിൽ ബാങ്ക് പ്രസിഡന്‍റ് പി.എ. കബീർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി വി. വിദ്യ, സെക്രട്ടറി അമൽരാജ്, ബോർഡ് മെംബർമാരായ സുലൈഖ അലിയാർ, അനസ് കൊച്ചു ണ്ണി, നൗഷീർ , റോയ് പോൾ, ഐസക്, മിനിജയൻ, ജീവനക്കാരായ റഹ് മബീവി, മുഹിയദ്ദീൻ , ചിഞ്ചു എന്നിവർ പങ്കെടുത്തു. നിക്ഷേപ സമാഹരണത്തിന്റെ ആദ്യ നിക്ഷേപം മുഹമ്മദ് തൊങ്ങനാലിൽനിന്ന് സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story