Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2022 5:42 AM IST Updated On
date_range 25 Feb 2022 5:42 AM ISTഅടിയോടിയിൽ ജൈവവൈവിധ്യ ഉദ്യാനം ഒരുക്കുന്നു
text_fieldsbookmark_border
കോതമംഗലം: പിണ്ടിമന പഞ്ചായത്ത് 10ാം വാർഡ് അടിയോടിയിൽ ജൈവവൈവിധ്യ ഉദ്യാനത്തിന്‍റെ നിർമാണോദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം റഷീദ് സലീം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജെസി സാജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് അംഗം ലിസി ജോസഫ്, സ്ഥിരം സമിതി അധ്യക്ഷരായ സിബി പോൾ, ബേസിൽ എൽദോസ്, മേരി പീറ്റർ, വാർഡ് അംഗം എസ്.എം. അലിയാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലാലി ജോയ്, സിജി ആന്റണി, വിൽസൺ കെ. ജോൺ, ലത ഷാജി, ടി.കെ. കുമാരി, എ.എസ്. സന്ദീപ് എന്നിവർ സംസാരിച്ചു. മധുരവനം, ഔഷധത്തോട്ടം, ചെറുവനം, കിളിക്കൂട്, ശലഭോദ്യാനം, നക്ഷത്രവനം, പൂന്തോട്ടം, കുട്ടികളുടെ പാർക്ക്, വനിതകളുടെ ഓപൺ വ്യായാമകേന്ദ്രം, റീഡിങ് പാർക്ക്, വയോജന പാർക്ക്, ഫുഡ്പാർക്ക്, ചൂണ്ടയിടൽ കേന്ദ്രം, സാംസ്കാരിക പാർക്ക്, മിനി ഓപൺ തിയറ്റർ, കുടുംബശ്രീ കോഫിഷോപ്, ഭിന്നശേഷി സൗഹൃദപാത പദ്ധതികൾ ഘട്ടംഘട്ടമായി നടപ്പാക്കാൻ ഉദ്ദേശിക്കുന്നതായി വാർഡ് അംഗം എസ്.എം. അലിയാർ പറഞ്ഞു. ഭൂതത്താൻകെട്ടിന്റെ അനുബന്ധ ടൂറിസം കേന്ദ്രമെന്ന നിലയിൽ ഭൂതത്താൻകെട്ടിൽനിന്ന് ചെങ്കര, ചെമ്മീൻകുത്ത്, മുത്തംകുഴി വഴി എത്തിച്ചേരാനുള്ള ഏറ്റവും ദൈർഘ്യം കുറഞ്ഞ ഈ കനാൽ റോഡിലൂടെ സൈക്ലിങ് പാത, വാക്വേ എന്നിവയും ആസൂത്രണം ചെയ്തിട്ടുണ്ട്. പാർക്കിന് സമീപം മുടങ്ങിക്കിടക്കുന്ന മിനി ജലവൈദ്യുതി പദ്ധതിയും പ്രവർത്തനക്ഷമമാക്കാൻ ശ്രമിച്ചുവരുകയാണ്. ഇതോടെ സ്കൂൾ-കോളജ് വിദ്യാർഥികൾക്ക് ഇങ്ങോട്ട് പഠനയാത്രയും സംഘടിപ്പിക്കാനാകും. ജനപങ്കാളിത്തത്തോടെ പദ്ധതി ഘട്ടംഘട്ടമായി പൂർത്തിയാക്കി പരിസ്ഥിതി സൗഹൃദ പാർക്ക് ടൂറിസം ഭൂപടത്തിൽ ഇടം നേടും. ഇതിനുള്ള പദ്ധതി ടൂറിസം മന്ത്രിക്ക് ആന്റണി ജോൺ എം.എൽ.എ മുഖേന സമർപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
