Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഭിന്നശേഷിക്കാർക്ക്...

ഭിന്നശേഷിക്കാർക്ക് മെഡിക്കൽ അസസ്​മെന്‍റ്​ ക്യാമ്പ്

text_fields
bookmark_border
മുളന്തുരുത്തി: കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ ഉൾപ്പെടുന്ന ഭിന്നശേഷിക്കാർക്ക് സൗജന്യ ഉപകരണങ്ങൾ നൽകാനുള്ള മെഡിക്കൽ അസസ്​മെന്‍റ് ക്യാമ്പ് ആമ്പല്ലൂർ സെന്റ് ഫ്രാൻസിസ് അസീസി ചർച്ച് ഹാളിൽ 25ന് നടക്കുമെന്ന് മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി. നായർ അറിയിച്ചു. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിൽ കോട്ടയം പാർലമെന്റ് മണ്ഡലത്തിൽപെട്ട 13 വാർഡിലെ ഗുണഭോക്താക്കളും ഈ ക്യാമ്പിൽ പങ്കെടുക്കണം. 40 ശതമാനമോ അതിൽ കൂടുതലോ ഭിന്നശേഷി ഉണ്ട് എന്ന സർട്ടിഫിക്കറ്റ് കെയിലുള്ളവർ, ബി.പി.എൽ. വിഭാഗത്തിൽപെട്ടവർ, 15,000 രൂപയിൽ കൂടുതൽ വരുമാനമില്ലാത്ത എ.പി.എൽ വിഭാഗത്തിൽപെട്ടവർ എന്നിവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് / സാമൂഹിക നീതി വകുപ്പിൽനിന്നുള്ള ഐ.ഡി കാർഡ്, വരുമാന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, രണ്ട്​ പാസ്​പോർട്ട് സൈസ് ഫോട്ടോ എന്നിവയും ഹാജരാക്കണം. തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ കോട്ടയം പാർലമെന്റിൽപെടുന്ന 13 വാർഡുകളും ചോറ്റാനിക്കര, മണീട് പഞ്ചായത്തുകളിൽനിന്നുള്ളവർ രാവിലെ 9.30 മുതൽ 11 വരെയും മുളന്തുരുത്തി, ആമ്പല്ലൂർ, എടക്കാട്ടുവയൽ പഞ്ചായത്തിൽനിന്നുള്ളവർ 11 മുതൽ ഉച്ചക്ക്​ രണ്ടുവരെയും ക്യാമ്പിൽ എത്തണം. രാവിലെ 9.30 ന്​ കോട്ടയം എം.പി തോമസ് ചാഴികാടൻ ക്യാമ്പ് ഉദ്‌ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story