Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇന്‍ഫോപാര്‍ക്ക്...

ഇന്‍ഫോപാര്‍ക്ക് വികസനത്തിന് കൈകോര്‍ത്ത് ജിയോ ഗ്രൂപ്

text_fields
bookmark_border
കൊച്ചി: ഐ.ടി മേഖലയുടെ വികസനക്കുതിപ്പിന് കരുത്ത് പകരാന്‍ ഇന്‍ഫോപാര്‍ക്ക് വികസനപ്രവര്‍ത്തനങ്ങളില്‍ കൈകോര്‍ത്ത് ജിയോ ഗ്രൂപ്. ഇന്‍ഫോപാര്‍ക്കിനുള്ളില്‍ വേള്‍ഡ് ട്രേഡ് സെന്ററിന് സമീപത്തായി നിര്‍മിക്കുന്ന 12 നില കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ജിയോ ഗ്രൂപ്​ ചെയര്‍മാന്‍ എന്‍.വി ജോര്‍ജ് നിര്‍വഹിച്ചു. ഏഴ് ലക്ഷം സ്‌ക്വയർ ഫീറ്റിലായി 160 കോടിയോളം രൂപയുടെ നിക്ഷേപമാണ് ഇന്‍ഫോപാര്‍ക്കിലേക്ക് വരുന്നത്. സ്‌പെഷല്‍ എക്കോണമിക് സോണില്‍ മൂന്ന് ടവറുകളായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ആദ്യ ടവര്‍ 30 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. പദ്ധതി പൂര്‍ണമാകുന്നതോടെ 5,000 മുതല്‍ 6,000 വരെ തൊഴിലവസരങ്ങള്‍ നേരിട്ടും 10,000 മുതല്‍ 12,000 വരെ തൊഴിലവസരങ്ങള്‍ അനുബന്ധമായും സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. തൊഴിലും വിനോദവുമെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരാനുദ്ദേശിച്ചാണ് ജിയോ ഗ്രൂപ്​ പദ്ധതി നടപ്പാക്കുന്നത്. ഒരു കോഡെവലപ്പര്‍ പുതിയ ഒരു സംരംഭവുമായി മുന്നോട്ട് വരുന്നത് ഇന്‍ഫോപാര്‍ക്കിന്റെയും കേരള ഐ.ടിയുടെയും വികസനത്തിന് മുതല്‍ക്കൂട്ടാകുമെന്ന് കേരള ഐ.ടി പാര്‍ക്ക്‌സ് സി.ഇ.ഒ ജോണ്‍ എം. തോമസ് പറഞ്ഞു. ജി.സി.ഡി.എ ചെയര്‍മാന്‍ ചന്ദ്രന്‍പിള്ള, കിന്‍ഫ്ര എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് സി.ഇ.ഒ അമ്പിളി ടി.ബി, സിയാല്‍ മുന്‍ എം.ഡിമാരായ വെങ്കിടേശ്വരന്‍, ബാബു രാജീവ്, ജിയോ ഗ്രൂപ്​ ​പ്രോജക്ട് കോഓഡിനേറ്റര്‍ ആന്‍ഡ് ലീഗല്‍ അഡ്വൈസര്‍ അഡ്വ. രാജന്‍ ബാനര്‍ജി, വിഗാര്‍ഡ് ചെയര്‍മാന്‍ കൊച്ചൗസേഫ്​ ചിറ്റിലപ്പള്ളി, പ്രിന്‍സിപ്പല്‍ ആര്‍ക്കിടെക്ട്​ കെ.സി ജോര്‍ജ്, ഫാ. ടൈറ്റസ് കാരിക്കാശ്ശേരി തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story