Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2022 5:46 AM IST Updated On
date_range 24 Feb 2022 5:46 AM ISTചെർക്കളം അബ്ദുല്ല പുരസ്കാരം ഡോ. മൂസക്കുഞ്ഞിന്
text_fieldsbookmark_border
കൊച്ചി: മുസ്ലിം ലീഗ് നേതാവും മുൻമന്ത്രിയുമായിരുന്നു ചെർക്കളം അബ്ദുല്ലയുടെ സ്മരണയ്ക്കായി കാസർകോട് ഷാർജ കെ.എം.സി.സി ജില്ല കമ്മിറ്റി ഏർപ്പെടുത്തിയ മികച്ച സേവനത്തിനുള്ള പുരസ്കാരം ഹൃദ്രോഗ ചികിത്സ വിദഗ്ധനും ഹാർട്ട് ലിങ്ക് ഫൗണ്ടേഷൻ ചെയർമാനുമായ ഡോ. മൂസക്കുഞ്ഞിന്. 28ന് ഷാർജയിൽ നടത്തുന്ന കാസർകോട് ഫെസ്റ്റിവലിൽ പുരസ്കാരം നൽകുമെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആരോഗ്യമേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം നൽകുന്നതെന്ന് പുരസ്കാര സമിതിയും അഭിപ്രായപ്പെട്ടു. ട്രസ്റ്റ് ഭാരവാഹികളായ ജാഫർ,സി.എ. നാസർ, കെ.ആർ. മധു തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. (ഫോട്ടോ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story