Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2022 5:46 AM IST Updated On
date_range 24 Feb 2022 5:46 AM ISTകളമശ്ശേരി സർവിസ് സഹകരണ ബാങ്ക് പ്രസിഡന്‍റിനെ നീക്കി ഉത്തരവ്
text_fieldsbookmark_border
കളമശ്ശേരി: യു.ഡി.എഫ് ഭരിക്കുന്ന കളമശ്ശേരി സർവിസ് സഹകരണ ബാങ്കിൽ ഭരണകക്ഷി അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ പിന്തുണ നഷ്ടമായ പ്രസിഡന്‍റിനെ സ്ഥാനത്തുനിന്ന് നീക്കി സഹകരണസംഘം ജോയന്‍റ് രജിസ്ട്രാർ (ജനറൽ) ഉത്തരവിറക്കി. അവിശ്വാസ പ്രമേയം പാസായി രണ്ട് ദിവസത്തിനകം പ്രസിഡന്‍റ് ടി.കെ. കുട്ടി സ്വയം രാജി വെക്കാത്തതിനെത്തുടർന്നാണ് ഉത്തരവ്. ഈ മാസം 15നാണ് ഭരണസമിതിയിലെ എട്ട് അംഗങ്ങൾ അവിശ്വാസം രേഖപ്പെടുത്തി രജിസ്ട്രാർക്ക് കത്ത് നൽകിയത്. വോട്ടെടുപ്പിൽ ഏഴുപേർ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. 26ന് രാവിലെ 10ന് ഭരണസമിതി യോഗം വിളിച്ച് ആക്ടിങ് പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാൻ ബാങ്ക് സെക്രട്ടറി ബോർഡ് അംഗങ്ങൾക്ക് അറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story