Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബ്രഹ്മപുരം പ്ലാന്‍റ്...

ബ്രഹ്മപുരം പ്ലാന്‍റ് ടെൻഡര്‍: പ്രതിഷേധത്തിൽനിന്ന്​ സി.പി.ഐ പിന്മാറി പുതിയ കമ്പനിക്ക്​ നടത്തിപ്പ്​ കരാർ

text_fields
bookmark_border
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ്​ നടത്തിപ്പിനായുള്ള ടെൻഡറിനെച്ചൊല്ലി ഉയർത്തിയ പ്രതിഷേധത്തിൽനിന്ന്​ സി.പി.ഐ പിന്മാറി. കൗണ്‍സില്‍ ഫയല്‍ പരിഗണിച്ച് 48 മണിക്കൂര്‍ കഴിഞ്ഞശേഷവും ആരുംതന്നെ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിട്ടില്ലെന്ന്​ മേയർ എം. അനിൽകുമാർ അറിയിച്ചു. തുടര്‍ന്ന് ഒരുവര്‍ഷത്തേക്ക് പുതിയ കമ്പനിയായ സ്റ്റാർ കൺസ്​ട്രക്​ഷൻസിനെ പ്ലാന്‍റ് നടത്തിപ്പ്​ കൗൺസിൽ ഏകകണ്​ഠമായി ഏൽപിച്ചു. അതിനുള്ളില്‍ പുതിയ പ്ലാന്‍റ് നിർമാണവുമായി കോർപറേഷൻ മുന്നോട്ടുപാകും. സി.പി.ഐയിലെ കൗണ്‍സിലര്‍മാര്‍ ആദ്യംമുതല്‍തന്നെ ഈ ടെൻഡര്‍ സംബന്ധിച്ച് അഭിപ്രായവ്യത്യാസം ഉന്നയിച്ചിരുന്നതായി മേയർ പറഞ്ഞു. കൗണ്‍സിലില്‍ ഉയര്‍ന്ന അഭിപ്രായവ്യത്യാസത്തെതുടര്‍ന്നാണ് ഫയല്‍ നിയമോപദേശത്തിന്​​ അയക്കാന്‍ തീരുമാനിച്ചത്. നിയമോപദേശംകൂടി പരിഗണിച്ചാണ് ഫയല്‍ തിങ്കളാഴ്ച ചേര്‍ന്ന കൗണ്‍സില്‍ മുമ്പാകെ വന്നത്. തിങ്കളാഴ്ചത്തെ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത നാലുപേരൊഴികെയുള്ള മുഴുവന്‍ കൗണ്‍സിലര്‍മാരും ടെൻഡര്‍ അംഗീകരിക്കണമെന്ന്​ അഭിപ്രായപ്പെട്ടു. ഈ ഘട്ടത്തിലാണ് വിയോജനക്കുറിപ്പ് രേഖപ്പെടുത്താന്‍ തുനിഞ്ഞ സി.പി.ഐ കൗണ്‍സിലര്‍മാരോട് തീരുമാനം പുനഃപരിശോധിക്കാന്‍ അഭ്യർഥിച്ചത്. തുടര്‍ന്ന് അവര്‍ പിന്‍വാങ്ങി. കൗണ്‍സില്‍ യോഗശേഷം ടെൻഡര്‍ നടപടി അംഗീകരിക്കണമെന്ന്​ ആവശ്യപ്പെട്ടാണ് യു.ഡി.എഫ് അംഗങ്ങള്‍ കത്ത് നല്‍കിയത്. 10 വര്‍ഷമായി ടെൻഡര്‍ ഇല്ലാതെയാണ് ബ്രഹ്മപുരം പ്ലാന്‍റ് നടത്തിപ്പ്. പ്രതിഷേധത്തിനിടെയിലും വിയോജനം രേഖപ്പെടുത്താതെ തീരുമാനത്തോട് സി.പി.ഐയിലെ ഡെപ്യൂട്ടി മേയര്‍ ഉള്‍പ്പെടെ നാല്​ കൗണ്‍സിലര്‍മാരും സഹകരിച്ചതായും മേയർ പറഞ്ഞു. സി.പി.ഐയും സി.പി.എമ്മുമായി കൊച്ചി നഗരസഭയില്‍ രാഷ്ട്രീയ അഭിപ്രായ വ്യത്യാസമില്ലെന്നും അ​​ദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story