Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2022 5:45 AM IST Updated On
date_range 24 Feb 2022 5:45 AM ISTഅത്താണി മാർക്കറ്റ്-സർവിസ് സ്റ്റേഷൻ റോഡ് നവീകരണം ആരംഭിച്ചു
text_fieldsbookmark_border
അത്താണി: കുണ്ടും കുഴിയും മൂലം ശോച്യാവസ്ഥയിലായ നെടുമ്പാശ്ശേരി പഞ്ചായത്തിലെ അത്താണി മാർക്കറ്റ് റോഡ്- സർവിസ് സ്റ്റേഷൻ റോഡ് സഞ്ചാരയോഗ്യമാകും. ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് റോഡ് നവീകരണം. ടൈൽ വിരിക്കൽ നിർമാണോദ്ഘാടനം ജില്ല പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം.ജെ. ജോമി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സന്ധ്യ നാരായണപിള്ള അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ദിലീപ് കപ്രശ്ശേരി, പഞ്ചായത്ത് വികസനസ്ഥിരം സമിതി അധ്യക്ഷ ബിജി സുരേഷ്, സഹകരണ ബാങ്ക് വൈസ് പ്രസിഡന്‍റ് എ.കെ. ധനേഷ്, എ.എസ്. സുരേഷ്, പി.വി. ബഹനാൻ, എം.കെ. ഉണ്ണി, എൽദോ പറയ്ക്ക എന്നിവർ സംസാരിച്ചു. EA ANKA 4 ROAD അത്താണി മാർക്കറ്റ് റോഡ്-സർവിസ് സ്റ്റേഷൻ റോഡ് നവീകരണം ജില്ല പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം.ജെ. ജോമി ഉദ്ഘാടനം ചെയ്യുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story