Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബലിത്തറ നിരക്കിൽ ഇളവ്...

ബലിത്തറ നിരക്കിൽ ഇളവ് പ്രഖ്യാപിച്ച് ദേവസ്വം ബോർഡ്; വഴങ്ങാതെ പുരോഹിതർ

text_fields
bookmark_border
ആലുവ: മണപ്പുറത്തെ ശിവരാത്രി ബലിത്തറകളുടെ നിരക്കിൽ ഇളവ് പ്രഖ്യാപിച്ച് ദേവസ്വം ബോർഡ്. എന്നാൽ, പുരോഹിതർ ഇത് അംഗീകരിച്ചിട്ടില്ല. അമിത നിരക്കിനെ തുടർന്ന് പുരോഹിതർ ബഹിഷ്കരിച്ചതിനാൽ മൂന്ന് തവണ ബലിത്തറ ലേലം മുടങ്ങിയിരുന്നു. ഇതേതുടർന്നാണ് ഉപാധികളോടെ 15 ശതമാനം കുറക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചത്. എന്നാൽ, തീരുമാനം അംഗീകരിക്കാനാകില്ലെന്ന നിലപാടിൽ പുരോഹിതന്മാർ ഉറച്ചുനിൽക്കുകയാണ്. വ്യാഴാഴ്ച രാവിലെ 11ന് മണപ്പുറത്ത് ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ സമ്മേളനവും നടക്കും. 2020ൽ 25,000 രൂപയിൽ അധികം തുകക്ക് ലേലം വിളിച്ച ബലിത്തറകളുടെ ലേലമാണ് ഇക്കുറി മൂന്ന് ഘട്ടമായി 15 ശതമാനം കുറക്കാൻ ബോർഡ് തീരുമാനിച്ചത്. അതിനായി ആദ്യം പുരോഹിതന്മാർ ലേലസ്ഥലത്ത് എത്തണം. 2020ലെ അടിസ്ഥാന തുകക്ക് ലേലം ആരംഭിക്കും. ആരും പങ്കെടുത്തില്ലെങ്കിൽ ഉടൻ അഞ്ചുശതമാനം കുറച്ച് വീണ്ടും വിളിക്കും. അത്തരത്തിൽ മൂന്ന് ഘട്ടത്തിലായാണ് 15 ശതമാനം കുറക്കുന്നത്. ദേവസ്വം ബോർഡ് തീരുമാനം ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ മുഖേന അർച്ചക് പുരോഹിത് സഭയെ അറിയിച്ചു. എന്നാൽ, തീരുമാനം അംഗീകരിക്കാനാകില്ലെന്നാണ് പുരോഹിതന്മാർ പറയുന്നത്. ദേവസ്വം ബോർഡ് ചർച്ചക്ക് വിളിക്കണമെന്നാണ്​ പുരോഹിതന്മാർ പറയുന്നത്. അല്ലാത്ത പക്ഷം 25ന് രാവിലെ പത്തിന് നിശ്ചയിച്ച ലേലവും ബഹിഷ്കരിക്കാനാണ് തീരുമാനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story