Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2022 5:39 AM IST Updated On
date_range 23 Feb 2022 5:39 AM ISTകുടിവെള്ള ക്ഷാമം: വാട്ടര്‍ അതോറിറ്റി ഓഫിസ് ഉപരോധിച്ചു
text_fieldsbookmark_border
കാലടി: കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കാലടി ടൗണ്‍ വാര്‍ഡ് ജനകീയ കൂട്ടായ്മ ഗ്രാമപഞ്ചായത്ത് അംഗം പി.ബി. സജീവിന്റെ നേതൃത്വത്തില്‍ അങ്കമാലി വാട്ടര്‍ അതോറിറ്റി ഓഫിസ് ഉപരോധിച്ചു. ജലവിതരണത്തില്‍ കാലടിയോടുള്ള അവഗണന അവസാനിപ്പിക്കുക, കാലഹരണപ്പെട്ട പൈപ്പുകള്‍ മാറ്റി കുടിവെള്ളം പാഴായിപ്പോകുന്നത് തടയുക, ശങ്കര പാലത്തിന് താഴെ തടയണ നിര്‍മിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്. പി.കെ. വേലായുധന്‍, ജോര്‍ജ് വടക്കെപുറത്താന്‍, കെ.എന്‍. നമ്പൂതിരി, സുദീപ് വൈരേലില്‍, എം.എ. പോളച്ചന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം: കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കാലടി ടൗണ്‍ വാര്‍ഡ് ജനകീയ കൂട്ടായ്മ നടത്തിയ അങ്കമാലി വാട്ടര്‍ അതോറിറ്റി ഓഫിസ് ഉപരോധം ഗ്രാമപഞ്ചായത്ത് അംഗം പി.ബി. സജീവ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
