Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2022 5:38 AM IST Updated On
date_range 23 Feb 2022 5:38 AM ISTമൂവാറ്റുപുഴ-തേനി റോഡ് വികസനം: സ്ഥല പരിശോധനക്ക് ജര്‍മന്‍ സംഘമെത്തി
text_fieldsbookmark_border
മൂവാറ്റുപുഴ: മണ്ഡലത്തില്‍ റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിർമിക്കുന്ന മൂവാറ്റുപുഴ-തേനി റോഡ് വീതി കൂട്ടുന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കാൻ ജർമൻ സംഘമെത്തി. ജർമൻ ബാങ്ക് ഇ.എൻ.എസ് എക്സ്പേർട്ട് കഫിലോങ് ടൂപിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ചാലിക്കടവ് മുതൽ പെരുമാംകണ്ടം വരെ റോഡുകളിൽ പരിശോധന നടത്തിയത്. പദ്ധതിയുടെ ഡി.പി.ആര്‍ പരിശോധിച്ച സംഘം കാതലായ മാറ്റങ്ങള്‍ വരുത്തുന്നതടക്കമുള്ള കാര്യങ്ങളിൽ വിവിധ വകുപ്പ് തലവന്മാരടക്കമുള്ളവരുടെ യോഗശേഷം തീരുമാനമെടുക്കും. റോഡിന്റെ രൂപകൽപനയിൽ ആവശ്യമായ മാറ്റം വരുത്തണമെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ ആവശ്യപ്പെട്ടിരുന്നു. മൂവാറ്റുപുഴ-തേനി റോഡ് വീതിയുള്ളതാണ്. നിലവില്‍ അനുവദിച്ചിട്ടുള്ള റോഡ് ടാറിങ് മാത്രംകൊണ്ട് വേണ്ടത്ര പ്രയോജനം ലഭിക്കില്ലെന്നും മറിച്ച് ഈ റോഡ് വലിയ സാധ്യതയുള്ളതാണെന്നും നേരത്തേ ഉദ്യോഗസ്ഥരെ എം.എല്‍.എ ബോധ്യപ്പെടുത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ജർമൻ പരിശോധക സംഘം സ്ഥലത്തെത്തിയത്. കെ.എസ്.ടി.പി ചീഫ് എൻജിനീയർ ഡാർലിൻ സി. ഡിക്രൂസ്, സൂപ്രണ്ടിങ് എൻജിനീയർ എൻ. ബിന്ദു, എക്സി. എൻജിനീയർ സിനി മാത്യു, അസി.എക്സി. എൻജിനീയർ സിന്റോ, പ്രോജക്ട് കൺസൾട്ടന്റ് ടീം ലീഡർ സുബ്രഹ്മണ്യൻ തൊമ്മി, ലൂയിസ് ബെർഗർ, ജാവേദ് ഗൗലം, മണികണ്ഠൻ ,ഡി.ആർ.ഇ.ടി റാം ബാബു, വെങ്കിട് പ്രസാദ്, എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
