Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചായ്‌ക്കോത്തുമല...

ചായ്‌ക്കോത്തുമല പട്ടികജാതി കോളനി മണ്ണെടുപ്പ് ഭീഷണിയിൽ

text_fields
bookmark_border
ചായ്‌ക്കോത്തുമല പട്ടികജാതി കോളനി മണ്ണെടുപ്പ് ഭീഷണിയിൽ
cancel
പള്ളിക്കര: കുന്നത്തുനാട് പഞ്ചായത്തിലെ ചായ്‌ക്കോത്തുമലയിലെ പട്ടികജാതി കോളനി വീണ്ടും മണ്ണെടുക്കല്‍ ഭീഷണിയില്‍. കോളനിയോട് ചേര്‍ന്ന് ഒരു സ്വകാര്യ സ്ഥാപനം കഴിഞ്ഞ ദിവസം ഇവിടെ മണ്ണെടുത്തിരുന്നു. ഭൂമി ലെവല്‍ ചെയ്​ത് ഗ്രൗണ്ട് ഉണ്ടാക്കുന്നതിനാണ് മണ്ണ് മാറ്റുന്നതെന്നും പുറത്തേക്ക് മണ്ണ് കൊണ്ടുപോകുന്നില്ലെന്നുമാണ് ഇവര്‍ പഞ്ചായത്തിനെ അറിയിച്ചിരിക്കുന്നത്. എന്നാല്‍, രാത്രിയുടെ മറവില്‍ വ്യാപകമായി ഇവിടെ നിന്ന് മണ്ണ് കടത്തുകയാണെന്ന്​ നാട്ടുകാര്‍ പറയുന്നു. ഇതിനോട് ചേര്‍ന്ന് ഏകദേശം നൂറടി പൊക്കത്തില്‍ നില്‍ക്കുന്ന കോളനി ഏതുസമയവും നിലം പൊത്താറായ സ്ഥിതിയിലാണ്. കോളനിയിലെ പലവീടുകളും മണ്ണെടുപ്പിനെ തുടര്‍ന്ന് രൂപപ്പെട്ട ഗര്‍ത്തത്തിന്റെ വക്കിലാണ് സ്ഥിതിചെയ്യുന്നത്. കോളനിയിലെ ഒരു വയോധികയുടെ പുരയിടം ഇതിനകം മണ്ണിടിഞ്ഞ് അപ്രത്യക്ഷമായി. സ്ഥലത്തിന്റെ അതിര് കാണണമെങ്കില്‍ ഗര്‍ത്തത്തിന്‍റെ അടിഭാഗത്ത് എത്തണം. കോളനിയിലേക്ക് പോകുന്ന പ്രധാന റോഡും ഏതുസമയത്തും ഇടിയുമെന്ന നിലയിലാണ്. കഴിഞ്ഞ് ഒക്ടോബര്‍ 21ന് ശക്തമായ മഴയിൽ മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് 42 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചിരുന്നു. പ്രകൃതി ദുരന്ത നിവാരണ മേഖലയായി പ്രഖ്യാപിച്ചിരിക്കെയാണ് ഈ പ്രദേശത്ത് രാത്രിയുടെ മറവില്‍ മണ്ണ് നീക്കം ചെയ്യുന്നത്. പടം. ചായ്‌ക്കോത്തുമല കോളനിക്ക് സമീപം മണ്ണ് നീക്കം ചെയ്ത നിലയില്‍ (em paiii 1 chaycoth)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story