Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആലുവ കേന്ദ്രീകരിച്ച്...

ആലുവ കേന്ദ്രീകരിച്ച് മനുഷ്യക്കടത്ത് നടക്കുന്നില്ലെന്ന് പൊലീസ്

text_fields
bookmark_border
ആലുവ: ടൗണിൽ ലോഡ്ജുകൾ കേന്ദ്രീകരിച്ച് മനുഷ്യക്കടത്ത് നടക്കുന്നില്ലെന്ന് പൊലീസ്. ആലുവ കേന്ദ്രീകരിച്ച് ഉത്തരേന്ത്യയിൽ നിന്നുള്ള യുവതികളെ അനധികൃതമായി വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നെന്ന്​ ആരോപണം ഉയർന്നിരുന്നു. എന്നാൽ, ഈ ആരോപണങ്ങൾ അടിസ്‌ഥാന രഹിതമാണെന്നാണ് പൊലീസും സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്‌ഥരും പറയുന്നത്. ലോഡ്ജുകൾ കേന്ദ്രീകരിച്ച് ഇടക്കിടക്ക് പൊലീസ് പരിശോധന നടത്താറുണ്ട്. അത്തരത്തിലുള്ള പരിശോധന മാത്രമാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. ഇതിനിടയിൽ വിദേശത്തേക്ക് ജോലിക്ക് പോകാനായി എത്തിയ യുവതികളടക്കമുള്ളവരെയും കണ്ടിരുന്നു. എന്നാൽ, അവരെല്ലാം ഔദ്യോഗികമായ റിക്രൂട്ടിങ് വഴി പോകാനെത്തിയിരുന്നവരാണ്. അതിന്‍റെ രേഖകളെല്ലാം അവരുടെ പക്കലുണ്ട്. അതിനാൽ തന്നെ ഇതിന് മനുഷ്യക്കടത്തുമായി ബന്ധമില്ലെന്നും ഉദ്യോഗസ്‌ഥർ വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story