Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2022 5:37 AM IST Updated On
date_range 23 Feb 2022 5:37 AM ISTവെൽഫെയർ പാർട്ടി നേതാക്കൾ സന്ദർശിച്ചു
text_fieldsbookmark_border
കിഴക്കമ്പലം: രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ കൊലപാതകങ്ങൾ ഉണ്ടാകാൻ പാടില്ലെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് റസാഖ് പാലേരി പറഞ്ഞു. കിഴക്കമ്പലം കാവുങ്ങപ്പറമ്പിൽ സി.പി.എം പ്രവർത്തകരുടെ മർദനത്തിൽ മരിച്ച ദീപുവിന്റെ മാതാപിതാക്കളെ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും തക്ക ശിക്ഷ നൽകണമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് ജ്യോതിവാസ് പറവൂർ, വൈസ് പ്രസിഡൻറ് ഷംസുദ്ദീൻ എടയാർ, കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡൻറ് അബ്ദുൽ അസീസ്, സക്കരിയ പള്ളിക്കര, പരീത്, ഉവൈസ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു. പടം. വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് റസാഖ് പാലേരി കിഴക്കമ്പലത്ത് ദീപുവിന്റെ മാതാപിതാക്കളെ സന്ദർശിക്കുന്നു . (Er palli 2 wp )
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
